ബിബിഎസ്‌എസ്‌എലില്‍ ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണസംരംഭമായ ഭാരതീയ ബിജ്‌ സഹകാരി സമിതിയില്‍ (ബിബിഎസ്‌എസ്‌എല്‍) സോണല്‍ മാനേജര്‍, എക്‌സിക്യൂട്ടീവ്‌-സീഡ്‌ പ്രൊഡക്ഷന്‍, റീജിയണല്‍ കോഓര്‍ഡിനേറ്റര്‍-ക്വാളിറ്റി (യുഎ/ക്യുസി), എക്‌സിക്യൂട്ടീവ്‌-റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌/ബ്രീഡര്‍ തസ്‌തികകളില്‍ ഒഴിവുണ്ട്‌. സോണല്‍മാനേജര്‍ – സീഡ്‌ പ്രൊഡക്ഷന്‍ തസ്‌തികയിലെ ഒഴിവുകള്‍ ഹൈദരാബാദ്‌/വിജയവാഡയിലാണ്‌. കൃഷിയില്‍ ബി.എസ്‌.സിബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ജനറ്റിക്‌സ്‌ ആന്റ്‌ പ്ലാന്റ്‌ ബ്രീഡിങ്ങിലോ സീഡ്‌ ടെക്‌നോളജിയിലോ അഗ്രോണമിയിലോ എം.എസ്‌.സി (കൃഷി) ഉള്ളത്‌ അഭികാമ്യം. പിഎച്ച്‌ഡി ഉള്ളവര്‍ക്കു മുന്‍ഗണന. സീഡ്‌ പ്രൊഡക്ഷന്‍/അഗ്രികള്‍ച്ചര്‍ ഓപ്പറേഷന്‍സില്‍ പതിനഞ്ച്‌-ഇരുപതുകൊല്ലം പരിചയം വേണം. പ്രായപരിധി നാല്‍പത്തഞ്ചുവയസ്സ്‌.

എക്‌സ്‌ക്യൂട്ടീവ്‌-സീഡ്‌ പ്രൊഡക്ഷന്‍ തസ്‌തികയിലെ ഒഴിവ്‌ റായ്‌പൂരിലും കോയമ്പത്തൂരിലുമാണ്‌. ബി.എസ്‌.സി (കൃഷി) ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അഗ്രോണമിയോ ജിപിബിആറോ സീഡ്‌ ടെക്‌നോളജിയോ വിഷയമായി എം.എസ്‌.സി (കൃഷി) ഉള്ളവര്‍ക്കു മുന്‍ഗണന. രണ്ടുമുതല്‍ നാലുവരെ കൊല്ലം പ്രവൃത്തിപരിചയം വേണം. പ്രായപരിധി 30 വയസ്സ്‌.

റീജിയണല്‍ കോഓര്‍ഡിനേറ്റര്‍-ക്വാളിറ്റി(ക്യുഎ/ക്യുസി) തസ്‌തികയിലെ ഒഴിവ്‌ വിജയവാഡയിലും ഹൈദരാബാദിലുമാണ്‌. കൃഷിയില്‍ ബി.എസ്‌.സിയും കൃഷിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തില്‍ എം.എസ്‌.സി.യുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. സീഡ്‌ ടെക്‌നോളജിയില്‍ പിഎച്ച്‌ഡി ഉള്ളവര്‍ക്കു മുന്‍ഗണന. ക്വാളിറ്റി അഷ്വറന്‍സ്‌, ക്വാളിറ്റി കണ്‍ട്രോള്‍ മേഖലകളില്‍ നാലുമുതല്‍ ആറുവരെ കൊല്ലം പരിചയം വേണം. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌.

എക്‌സിക്യൂട്ടീവ്‌-റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌/ ബ്രീഡര്‍ തസ്‌തികയിലെ ഒഴിവ്‌ ഹൈദരാബാദിലാണ്‌. ബി.എസ്‌.സി(കൃഷി) ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ജനറ്റിക്‌സ്‌ ആന്റ്‌ പ്ലാന്റ്‌ ബ്രീഡിങ്‌ വിഷയമായി എം.എസ്‌.സി.(കൃഷി)യും വേണം. പിഎച്ച്‌ഡി ഉള്ളവര്‍ക്കു മുന്‍ഗണന. അഞ്ചെട്ടുകൊല്ലം പരിചയം വേണം. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌.

എക്‌സിക്യൂട്ടീവ്‌-റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ തസ്‌തികയിലെ ഒഴിവ്‌ ഹൈദരാബാദിലാണ്‌. കൃഷിയിലോ ബോട്ടണിയിലോ ബി.എസ്‌.സി. ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. കൃഷിയില്‍ എം.എസ്‌.സി. ഉള്ളവര്‍ക്കു മുന്‍ഗണന. രണ്ടുമുതല്‍ നാലുവരെ കൊല്ലം പരിചയം വേണം. പ്രായപരിധി മുപ്പതുവയസ്സ്‌.

എല്ലാതസ്‌തികയിലും ബന്ധപ്പെട്ട വ്യവസായമേഖലയില്‍ സമാനതസ്‌തികകള്‍ക്കുള്ള പ്രതിഫലം കിട്ടും. താല്‍പര്യമുള്ളവര്‍ സി.വി.യും കവര്‍ലെറ്ററും [email protected][email protected] ലേക്ക്‌ അയക്കണം. വിഷയവിവരത്തില്‍ ഏതുതസ്‌തികയിലേക്കുള്ള അപേക്ഷയാണെന്നു വ്യക്തമാക്കണം. പതിനഞ്ചുദിവസത്തിനകം അപേക്ഷിക്കണമെന്നാണ്‌ ഏപ്രില്‍ പതിനാറിലെ അറിയിപ്പിലുള്ളത്‌. കൂടുതല്‍ വിവരങ്ങള്‍ https://bbssl.coop/യില്‍https://bbssl.coop/യില്‍ ലഭിക്കും.

 

 

Moonamvazhi

Authorize Writer

Moonamvazhi has 1077 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!