തൃപ്രങ്ങോട് സഹകരണ ബാങ്ക് നടീല്‍ ഉത്സവം നടത്തി

moonamvazhi

തൃപ്രങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് പെരുന്തല്ലൂരില്‍ നടത്തുന്ന ആറര ഏക്കര്‍ നെല്‍കൃഷിയുടെ ഞാറു നടീല്‍ നടത്തി. പൊന്‍മണിയാണ് വിത്ത്. തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ശാസ്ത്രജ്ഞനായ ഡോ.പ്രഫ. അബ്ദുള്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി മുഖ്യാതിഥിയായി

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജഹാന്‍, ബാങ്ക് പ്രസിഡന്റ് കെ.ടി. വേലായുധന്‍, വൈസ് പ്രസിഡന്റ് സി.. ഹരിദാസന്‍, ഡയറക്റ്റര്‍മാരായ കെ. സെയ്‌നുദ്ദീന്‍ ബാവ ഹാജി, കെ. ഭരതന്‍, സി. സെയ്തു, ഭൂ ഉടമകളുടെ പ്രതിനിധി കെ.വി. ബഷീര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!