സഹകരണ ബാങ്കുകൾക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ കടമയുണ്ടെന്ന് ബെന്നി ബഹനാൻ എം.പി.

adminmoonam

 

വിദ്യാഭ്യാസം ചിലവേറിയ  പുതിയ കാലഘട്ടത്തിൽ സഹകരണ ബാങ്കുകൾക്ക് വിദ്യാർത്ഥികളെ സഹായിക്കാൻ കടമ ഉണ്ടെന്ന് ബെന്നി ബഹനാൻ എം.പി.പറഞ്ഞു. കൊടുങ്ങല്ലൂർ എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. പരമാവധി സ്കോളർഷിപ്പുകൾ കരസ്ഥമാക്കി ഉയർന്ന വിദ്യാഭ്യാസം നേടാൻ കുട്ടികൾ പരിശ്രമിക്കണം. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് കൊണ്ടുവരാൻ പുതിയ തലമുറയ്ക്ക് ആകുമെന്നും എം.പി. പറഞ്ഞു. ബാങ്ക് പ്രസിഡണ്ട് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.

എൻഡോമെന്റുകൾ കൊടുങ്ങല്ലൂർ സി.ഐ. പത്മരാജൻ സമ്മാനിച്ചു. സഹകാരികളായ പി.വി. മൊയ്തു, ബഷീർ കൊണ്ടപുള്ളി, കെ.എസ്. രാജീവൻ, അഡ്വക്കറ്റ് പി. എച്ച്.മഹേഷ്, സി.എം. മൊയ്തു എ.എസ് റാഫി എന്നിവർ സംസാരിച്ചു. 125 കുട്ടികൾക്കാണ് എൻഡോമെന്റ് നൽകിയത്. 14 കുട്ടികൾക്ക് സ്കോളർഷിപ്പ് സമ്മാനിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!