സഹകരണഎക്‌സ്‌പോ: സ്‌റ്റാളുകള്‍ തുറന്നു

Moonamvazhi

തിരുവനന്തപുരം കനകക്കുന്ന്‌ പാലസ്‌മൈതാനത്ത്‌ ആരംഭിച്ച സഹകരണഎക്‌സ്‌പോ 25ന്റെ ഭാഗമായുള്ള സ്‌റ്റാളുകളുടെ ഉദ്‌ഘാടനം തിങ്കളാഴ്‌ച വൈകിട്ട്‌ കേരളസഹകരണമന്ത്രി വി.എന്‍. വാസവനും ബിഹാര്‍ സഹകരണമന്ത്രി പ്രേംകുമാറുംചേര്‍ന്നു നിര്‍വഹിച്ചു. സഹകരണവകുപ്പുസെക്രട്ടറി വീണാ എന്‍ മാധവന്‍, സഹകരണസംഘം രജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, കേരളബാങ്ക്‌ പ്രസിഡന്റ്‌ ഗോപികോട്ടമുറിക്കല്‍, കേരളബാങ്ക്‌ സിഇഒ ജോര്‍ട്ടി എം ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റാളുകളുടെ കൂട്ടത്തില്‍ അടുത്തകാലത്ത്‌ അന്താരാഷ്ട്രസഹകരണസഖ്യത്തില്‍ അംഗത്വം ലഭിച്ച കൊല്ലത്തെ എന്‍.എസ്‌. സഹകരണആശുപത്രിയുടെ പവലിയന്‍ മന്ത്രിമാരായ വി.എന്‍. വാസവനും പ്രേംകുമാറുംചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ഇവിടെ റോബോട്ടിക്‌ ശസ്‌ത്രക്രിയാതിയേറ്ററിന്റെ പ്രവര്‍ത്തനം ഇരുവരും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഇന്തോനേഷ്യ സഹകരണഅംബാസഡര്‍ സുഹാര്‍ത്തോ, ഫിജി സഹകരണസംഘം രജിസ്‌ട്രാര്‍ അസാഫോ എന്നിവരോടൊപ്പം നോക്കിക്കണ്ടു.

വെള്ളോറ വനിതാസഹകരണസംഘത്തിന്റെ (കണ്ണൂര്‍) ഫുഡ്‌കോര്‍ട്ടിന്റെ ഉദ്‌ഘാടനം സഹകരണജോയിന്റ്‌ രജിസ്‌ട്രാര്‍ കെ.എല്‍. പാര്‍വതി നായര്‍ നിര്‍വഹിച്ചു. മിസലേനിയസ്‌ സഹകരണസംഘങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ എന്‍.എം. നായര്‍, നെല്ലിമൂട്‌ പ്രഭാകരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

തിരുവനന്തപുരം ജില്ല എംബ്രോയ്‌ഡറി വര്‍ക്കേഴ്‌സ്‌ വെല്‍ഫയര്‍ സഹകരണസംഘത്തിന്റെ (പ്ലാമൂട്ടുക്കട) ഫുഡ്‌കോര്‍ട്ടിന്റെ ഉദ്‌ഘാടനം സഹകരണഅഡീഷണല്‍ രജിസ്‌ട്രാര്‍ ഇ. നിസാമുദ്ദീന്‍ ചക്കപ്പായസം വിതരണം ചെയ്‌തുകൊണ്ടു നിര്‍വഹിച്ചു. എന്‍.എം. നായര്‍, നെല്ലിമൂട്‌ പ്രഭാകരന്‍, പാര്‍വതിനായര്‍, ഷീജാകുമാരി, സുമ തുടങ്ങിയവര്‍ സംബന്ധിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 344 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!