കേരള ബാങ്ക് പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി

Deepthi Vipin lal

കേരള ബാങ്ക് മഴവില്ല് എന്ന പേരില്‍ പ്രതിമാസ വാര്‍ത്താപത്രിക പുറത്തിറക്കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് ആദ്യ കോപ്പി നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താപത്രിക പ്രകാശനം ചെയ്തു.

ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എസ്.രാജന്‍, ചീഫ് ജനറല്‍ മാനേജര്‍ കെ.സി. സഹദേവന്‍, ജനറല്‍ മാനേജര്‍മാരായ പി.ഗോപകുമാര്‍, സുനില്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കേരള ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളും ബാങ്കിങ്, ധനകാര്യ, സഹകരണ മേഖലകളിലെ വാര്‍ത്തകളും വിശേഷങ്ങളും പൊതുജനങ്ങളിലും സഹകാരികളിലും ഇടപാടുകാരിലും ജീവനക്കാരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസിദ്ധീകരണം പുറത്തിറക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!