സഹകരണ സംഘങ്ങളിലെ നിക്ഷേപ ഗ്യാരണ്ടി പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയത് സ്വാഗതാര്‍ഹം

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിസ് സെന്റെര്‍ സംസ്ഥാന പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥ്യം അറിയിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ മുന്‍കൈ എടുത്ത് പ്രഖ്യാപിച്ച ഈ തീരുമാനത്തെ സഹകരണ മേഖലയും കേരളീയ സമൂഹവും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

സഹകരണ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ആവേശം പകരുന്ന തീരുമാനമാണിത്. നേരത്തേ സംഘങ്ങളുടെ ലിക്വിഡേഷന്‍ സമയത്ത് മാത്രമായിരുന്ന പരിരക്ഷയാണ് ഭേദഗതിയിലൂടെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത്. ധീരമായ ഈ തീരുമാനം അഭിനന്ദനാര്‍ഹമാണ്.
കൂടുതല്‍ നിക്ഷേപകരെ ഇതുവഴി സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് സെക്രട്ടറീസ് സെന്റര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Latest News