ഇഫ്‌കോയില്‍ 12 ഒഴിവുകള്‍
പ്രമുഖസഹകരണസംരംഭമായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡില്‍ (ഇഫ്‌കോ) ചീഫ് മാനേജര്‍/സീനിയര്‍ മാനേജര്‍ (എച്ച് ആര്‍) തസ്‌തികയില്‍ രണ്ടും, മാനേജര്‍/ ഡെപ്യൂട്ടിമാനേജര്‍-ഹ്യൂമന്‍ റിസോഴ്‌സ് തസ്‌തികയില്‍ ഒന്നും, ഓഫീസര്‍/ അസിസ്റ്റന്റ് മാനേജര്‍ (എച്ച് ആര്‍) തസ്‌തികയില്‍ രണ്ടും,ഓഫീസര്‍/സീനിയര്‍ ഓഫീസര്‍ (ഐടി) തസ്‌തികയില്‍ ഏഴും ഒഴിവുണ്ട്. ഓഫീസര്‍/സീനിയര്‍ ഓഫീസര്‍ (ഐടി) തസ്‌തിക ഒഴികെയുള്ള തസ്‌തികകളിലേക്ക് അപേക്ഷിക്കാന്‍ ഹ്യൂമന്‍ റിസാഴ്‌സില്‍ എംബിഎയോ പിജിഡിഎമ്മോ ഉള്ളവരും നിശ്ചിത പ്രവൃത്തിപരിചയമുള്ളവരുമായിരിക് കണം.

ഓഫീസര്‍/സീനിയര്‍ ഓഫീസര്‍ (ഐടി) തസ്‌തികയില്‍ അപേക്ഷിക്കാന്‍ ഐടിയിലോ കമ്പ്യൂട്ടര്‍സയന്‍സിലോ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിലോ ബിരുദവും അഞ്ചുകൊല്ലം പ്രവൃത്തിപരിചയവും വേണം. ഈ തസ്‌തികയില്‍ ബിരുദത്തിന് അറുപതുശതമാനം മാര്‍ക്കുവേണം. പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഒബിസിക്കാര്‍ക്കും അമ്പത്തഞ്ചുശതമാനം മതി. ഓഫീസര്‍/സീനിയര്‍ ഓഫീസര്‍ (ഐടി) ഒഴികെയുള്ള തസ്‌തികകളിലേക്ക് ഏപ്രില്‍ ഇരുപത്തിനാലിനകവും ഓഫീസര്‍/സീനിയര്‍ ഓഫീസര്‍ (ഐടി ) തസ്‌തികയിലേക്ക് ഏപ്രില്‍ ഇരുപത്തെട്ടിനകവും അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.iffco.in എന്ന വെബ്‌സൈറ്റില്‍ കിട്ടും.

