കരകയറാൻ ഒരുങ്ങി ആനപ്പാറ കരിങ്കൽ തൊഴിലാളി സഹകരണ സംഘം.

[email protected]

സംസ്ഥാനത്തെ ഒരേയൊരു കരിങ്കൽ തൊഴിലാളി സഹകരണ സംഘമാണ് തൃശ്ശൂരിലെ ആനപ്പാറ കരിങ്കൽ തൊഴിലാളി സഹായ സഹകരണ സംഘം. ഇത്തരത്തിൽ നിരവധി സംഘങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും പലകാരണങ്ങളാൽ നിലച്ചുപോയി. 60 വർഷത്തോളം ആയി പ്രവർത്തിക്കുന്ന സംഘത്തിൽ 325 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അറുപതിൽ താഴെ മാത്രമാണ്. പാറമടകൾ പൊട്ടിക്കാനുള്ള നിയമങ്ങളിൽ സഹകരണസംഘങ്ങൾക്ക് ഇളവു നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇപ്പോഴത്തെ നിയമങ്ങൾ സംഘത്തിൻറെ വളർച്ചയ്ക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബോളർ, മെറ്റൽ ,സി വാൾ, ഗ്രാനൈറ്റ്, പോർച്ച് ടൈൽ എന്നിവ സംഘം നിർമ്മിച്ചു നൽകുന്നുണ്ട്. സംഘത്തിന് സ്വന്തമായി 15 ഏക്കർ പാറമട ഉണ്ട്. ഇതിൽ പകുതിയിലധികം പൊട്ടിച്ചു കഴിഞ്ഞു. നൂതന മാർഗ്ഗങ്ങളിലൂടെ സംഘത്തെ കൂടുതൽ വളർച്ചയിലേക്ക് നയിക്കാനാണ് ഭരണസമിതിയും ജീവനക്കാരും ശ്രമിക്കുന്നത്.നേരത്തെയുണ്ടായിരുന്ന നഷ്ടം പകുതിയിലധികം കുറയ്ക്കാൻ ആയതും ഭരണസമിതിയുടെ നേട്ടമാണ്. എങ്കിലും സംഘത്തിനു നിയമങ്ങളിൽ ചില ഇളവുകൾ വേണമെന്നാണ് സാധാരണക്കാരായ തൊഴിലാളികളുടെ ആവശ്യം.

Leave a Reply

Your email address will not be published.

Latest News