പറവൂര്‍ വടക്കേക്കര ബാങ്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു

Deepthi Vipin lal

പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് സാന്ത്വനം വിദ്യാഭ്യാസ പദ്ധതി പ്രകാരം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു. ബാങ്ക് അംഗങ്ങളില്‍ വിധവകളായവരുടെ മക്കളില്‍ ഒന്ന് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തത്.

വിതരണോദ്ഘാടനം മുന്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.ആര്‍.ബോസ് നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീമതി കെ. എസ്. ജയ്‌സി, ഭരണസമിതി അംഗങ്ങള്‍,സഹകാരികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News