കോഴിക്കോട് ചാത്തമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

[email protected]


സംസ്ഥാന സർക്കാരിന്റെ ക്ഷീര വികസന ഫണ്ടിൽ നിന്നും 9 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ചാത്തമംഗലം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം അഡ്വ. പി.ടി.എ. റഹീം എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ. രമേശൻ അധ്യക്ഷത വഹിച്ചു. മിൽമ മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ എം. സജീഷ് മിൽമ ഷോപ്പി യുടെ ഉദ്ഘാടനം നിർവഹിച്ചു.

 

ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ എം.ശോഭന ആമുഖപ്രഭാഷണം നടത്തി. സംഘം സെക്രട്ടറി പി.സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.രതി, പി.സുനിത, ഷാജു കുനിയിൽ, പി.എ. പുഷ്പരാജൻ, പി.കെ. ഗോപാലകൃഷ്ണൻ, പി
പി. പ്രദീപ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News