പി. രാഘവന്‍ നായര്‍ സ്മാരക സഹകാരി പുരസ്‌കാരം എന്‍. കെ അബ്ദുറഹിമാന്

Deepthi Vipin lal

കോഴിക്കോട് കൊടുവള്ളി സഹകാരിയായിരുന്ന പി. രാഘവന്‍ നായരുടെ സ്മരണയ്ക്കായി കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സഹകാരി പ്രതിഭ പുരസ്‌കാരം  സഹകരണ വകുപ്പ് മന്ത്രി വി .എന്‍ വാസവന്‍ കാരശ്ശേരി സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍.കെ അബ്ദുറഹ്മാന് നല്‍കി. ചടങ്ങില്‍ ഡോക്ടര്‍ എം.കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എം.പി, അഡ്വ.പി.ടി.എ റഹിം എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, ഡപ്യൂട്ടി ചെയര്‍മാന്‍ കെ.എം സുഷിനി, സഹകരണ സംഘം അസി. റജിസ്ട്രാര്‍ പി.പി റസിയ, അര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ട് പി.ആര്‍ മഹേഷ്, ഡയറക്ടര്‍മാരായ സി.പി അബ്ദുള്‍ റസാഖ്, പി.സി ജമാല്‍, വി.കെ ഉണ്ണീരി, പി.കെ ഭാസ്‌ക്കരന്‍, പി.സി വാസു, ഷരീഫ് മാനിപുരം, ഒ.കെ. നജീബ്, പി. സി. സത്യവതി, പി.സി. സജില, കെ.പി. സിന്ധു, സെക്രട്ടറി എന്‍.ജയേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!