പ്ലാസ്റ്റിക് രഹിത ഓണച്ചന്തയുമായി കടന്നപ്പള്ളി- പാണപ്പുഴ ബാങ്ക് വീണ്ടും

web desk

കണ്ണൂരിലെ കടന്നപ്പള്ളി- പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് ഇത്തവണയും പതിവു തെറ്റിച്ചില്ല. ഓണച്ചന്തകളില്‍ നിന്ന് പ്ലാസ്റ്റിക് കവറിനെ ബാങ്ക് അകറ്റി നിര്‍ത്താന്‍ തുടങ്ങിയിട്ട് ഇത് മൂന്നാം വര്‍ഷം.

ഏരിയത്തും ചന്തപ്പുരയിലും ബാങ്ക് തുറന്ന രണ്ട് ഓണച്ചന്തകളില്‍ മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും ജീവനക്കാര്‍ കടലാസില്‍ പൊതിഞ്ഞാണ് നല്‍കുന്നത്. നാലു ദിവസം കൊണ്ടാണ് ജീവനക്കാര്‍ സാധനങ്ങളെല്ലാം കടലാസില്‍ പൊതിഞ്ഞത്. ഓണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനമാണ് ജീവനക്കാര്‍ക്ക് പ്രചോദനമായത്.

തങ്ങള്‍ക്ക് ഇതൊരു ഗൃഹാതുരത്വം കൂടിയാണെന്ന് ബാങ്ക് സെക്രട്ടറി വി.വി. മധുസൂദനന്‍ പറഞ്ഞു. ചെറുപ്പത്തില്‍ കടക്കാര്‍ കടലാസില്‍ മനോഹരമായി പൊതിഞ്ഞാണ്  സാധനങ്ങള്‍ നല്‍കിയിരുന്നത്. അതിന്റെ ഓര്‍മ പുതുക്കല്‍ കൂടിയാണിത് – അദ്ദേഹം പറഞ്ഞു. ഓരോ ചന്തയിലും 750 പേര്‍ക്ക് വീതം നിത്യോപയോഗ സാധനങ്ങള്‍ നല്‍കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!