ഹെല്‍ത്ത് ഫിറ്റാക്കാന്‍ പ്യൂക്കോസ് വനിതാ ഫിറ്റ്‌നസ് സെന്റര്‍

moonamvazhi

സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിനായി കോഴിക്കോട് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘത്തിന്റെ പ്യൂക്കോസ് ലേഡീസ് യോഗ ആന്‍ഡ് ഫിറ്റ്നസ് സെന്റര്‍.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ ഉദ്ഘാടനം ചെയ്തു. നടന്‍ അബുസലീം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവുക യുള്ളൂവെന്നും മരുന്നുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സൈഡ് എഫക്റ്റനെക്കാള്‍ എഫക്ടാണ് കിട്ടി കൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടാണ് രോഗങ്ങളില്‍ നിന്നും രോഗങ്ങളിലേക്ക് നാം പോയി കൊണ്ടിരിക്കുന്നതെന്നും അബുസലീം അഭിപായപ്പെട്ടു.

ചെറുവണ്ണൂര്‍ പന്നിമുക്കിലുളള സംഘം ഹെഡോഫീസിനോട് ചേര്‍ന്നുള്ള ഹാളിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുളല ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പരിശീലനം ലഭിച്ച മൂന്ന് ട്രെയിനര്‍മാരാണ് ഇവിടെയുളളത്. രാവിലെ അഞ്ചു മുതല്‍ 11.30 വരെയും വൈകീട്ട് 3.30 മുതല്‍ രാത്രി 7.30 വരെയുമാണ് പ്രവര്‍ത്തന സമയം. സേവനം ഉപയോഗിക്കുന്നതിന് ഫീസ് ഈടാക്കും. ട്രെഡ്മില്‍, സ്പിന്‍ ബൈക്, മള്‍ട്ടി ജിം, എക്സര്‍സൈസ് ബൈക്, ക്രോസ് ട്രെയിനര്‍ എന്നിങ്ങനെ പത്തില്‍പരം ഫിറ്റ്നസ് ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണ സംഘം പ്രസിഡന്റ് എംപി. ഇന്ദിര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സുജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ വകുപ്പ് പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുധീഷ് .ടി, കൊയിലാണ്ടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഗീതാനന്ദന്‍.ജി, ചെറുവണ്ണൂര്‍ എസ്.സി.ബി പ്രസിഡന്റ് കെ. ശ്രീധരന്‍ മാസ്റ്റര്‍, ചെറുവണ്ണൂര്‍ അഗ്രിക്കള്‍ച്ചര്‍ ഇമ്പ്രൂവ്മെന്റ് കോഓപ് സൊസൈറ്റി പ്രസിഡന്റ് എന്‍. കെ.വത്സന്‍, മുയിപ്പോത്ത് വനിതാ സഹകരണസംഘം പ്രസിഡന്റ് നളിനി നല്ലൂര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജ കെ സന്തോഷ്‌കുമാര്‍, ഓഡിറ്റര്‍ സുബീഷ് യുപി, മോന്‍സി വര്‍ഗീസ്സ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡന്റ് രമാദേവി പി. സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.