പ്രവര്‍ത്തനം തോന്നുംപടി, കടലാസില്‍മാത്രം സഹകരണം, നിയന്ത്രിക്കാന്‍ സ്വകാര്യസ്ഥാപനം

Moonamvazhi
  • മൂന്നു സംഘങ്ങളും രാജസ്ഥാനിലേത്
  • ഒരു സംഘത്തെ സ്വകാര്യസ്ഥാപനം കൈയടക്കി
  • രണ്ടു സംഘങ്ങള്‍ കടലാസില്‍ മാത്രം

ഒരുമാനദണ്ഡവുമില്ലാതെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്ര സഹകരണ മന്ത്രാലയം. പരാതികള്‍ ഉയരുന്ന സംഘങ്ങളില്‍ അന്വേഷണവും, നടപടിയും സ്വീകരിക്കുന്നത് കര്‍ശനമാക്കി. രാജസ്ഥാനിലെ മൂന്നു മള്‍ട്ടിസ്‌റ്റേറ്റ് വായ്പാസഹകരണസംഘങ്ങള്‍ പൂട്ടാന്‍ കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ ആനന്ദ്കുമാര്‍ ഷാ ഉത്തരവിട്ടു.

ബന്‍സ്വാരയിലെ വാഗര്‍ വായ്പാസഹകരണസംഘം, ജോധ്പൂരിലെ വെല്‍കം ഇന്ത്യ വായ്പാസഹകരണസംഘം, അമര്‍ദീപ് വായ്പാസഹകരണസംഘം എന്നിവയാണിവ. ഒരു ഉദ്യോസ്ഥനെ ലിക്വിഡേറ്ററായി നിയോഗിക്കാന്‍ സംസ്ഥാന സഹകരണസംഘം രജിസ്ട്രാറോടു നിര്‍ദേശിച്ചിട്ടുണ്ട്. ലിക്വിഡേറ്റര്‍ ഇവ പൂട്ടാനുള്ള അവസാനനടപടികള്‍ നിശ്ചയിക്കും. നടപടികള്‍ ഓരോ മൂന്നു മാസവും കേന്ദ്രരജിസ്ട്രാറെ അറിയിക്കണം.

സംഘത്തെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനം കൈയടക്കിയതായി വാഗര്‍ സംഘത്തിന്റെ പ്രസിഡന്റ് ഫോണില്‍ അറിയിക്കുകയാണുണ്ടായത്. തുടര്‍ന്നു സംസ്ഥാനരജിസ്ട്രാറാണു ലിക്വിഡേഷന്‍ ശുപാര്‍ശ ചെയ്തത്. വെല്‍കം ഇന്ത്യയുടെ മേല്‍വിലാസത്തില്‍ പരിശോധനക്കു ചെന്നപ്പോള്‍ അഅങ്ങനെയാരു സ്ഥാപനമേ കണ്ടില്ലെന്നാണു സംസ്ഥാനരജിസ്ട്രാറുടെ റിപ്പോര്‍ട്ട്. അമല്‍ദീപിന്റെ സ്ഥിതിയും ഇതുതന്നെ. തുടര്‍ന്നാണ് അവയും ലിക്വിഡേറ്റ് ചെയ്യാന്‍ ഉത്തരവായത്.

അതിനിടെ തെലങ്കാനയിലെ യാദഗിരി ലക്ഷ്മീനരസിംഹസ്വാമി സഹകരണ അര്‍ബന്‍ ബാങ്കിനെ തെലങ്കാന ജഗ്തിയാലിലെ ഗായത്രി സഹകരണ അര്‍ബന്‍ ബാങ്കില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ജൂണ്‍ പത്തിനു ലയനം പ്രാബല്യത്തിലാവും. ലക്ഷ്മീനരസിംഹസ്വാമി ബാങ്കുശാഖകള്‍ ഗായത്രിബാങ്കിന്റെ ശാഖകളായി മാറും.

Moonamvazhi

Authorize Writer

Moonamvazhi has 70 posts and counting. See all posts by Moonamvazhi