‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിനിന്റെ ഭാഗമായി പറവുര്‍ വടക്കേക്കര സഹകരണ ബാങ്ക്

moonamvazhi

പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് തുടക്കം കുറിക്കുന്ന ‘നെറ്റ് സീറോ എമിഷന്‍’ ക്യാമ്പയിന്റെ ഭാഗമായി പറവുര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് മാങ്കോസ്റ്റിന്‍ തൈ നട്ടു. ഭരണ സമതി അംഗങ്ങളായ എം.ജി നെല്‍സന്‍, പി.എന്‍ വിജയന്‍,എം വി ഷാലീധരന്‍ ,പി കെ ഉണ്ണി, ഗിരിജ അജിത്ത് സെക്രട്ടറി കെ.എസ് ജയ്‌സി, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നല്ലയിനം മാംഗോസ്റ്റിന്‍ തൈകള്‍, മാവ്,പ്ലാവ്, കവുങ്ങ് തൈകള്‍ സൗജന്യ നിരക്കില്‍ വിതരണം നടത്തി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!