ഇ.എം.എസ്.സഹകരണ നഴ്‌സിങ്-പാരാമെഡിക്കല്‍ സയന്‍സസ് കോളേജുകളില്‍ എന്‍.ആര്‍.ഐ, മാനേജ്‌മെന്റ് സീറ്റുകള്‍ 

moonamvazhi
മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണ ഇ.എം.എസ്. സ്മാരക സഹകരണആശുപത്രിയുടെ കോളേജ് ഓഫ് നഴ്‌സിങ്, കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളിലായി ബി.എസ്.സി (നഴ്‌സിങ്), ബി.എസ്.സി (എം.എല്‍.ടി), ബി.പി.ടി കോഴ്‌സുകളില്‍ എന്‍.ആര്‍.ഐ. സീറ്റുകളിലേക്കും മാനേജ്‌മെന്റ് സീറ്റുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 900രൂപയാണ് അപേക്ഷാഫീസ്. ജൂലൈ 15 ആണ് ബി.പി.ടി, ബി.എസ്.സി(എം.എല്‍.ടി) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാനതിയതി. ബി.എസ്.സി (നഴ്‌സിങ്)ക്ക് ജൂലൈ 12നകം അപേക്ഷിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് 50ശതമാനംമാര്‍ക്കോടെയുള്ള പ്ലസ്ടു (ഹയര്‍സെക്കണ്ടറി/ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി/ സി.പി.എസ്.സി) ആണ് മൂന്നുകോഴ്‌സിനും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. മാനേജ്‌മെന്റ് സീറ്റുകളിലേക്കും എന്‍.ആര്‍.ഐ.സീറ്റുകളിലേക്കും വെവ്വേറെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.emshospital.org.in ,  www.emscollegeofnursing.com , www.emscollegeofparamedical.com എന്നീ വെബ്‌സൈറ്റുകളിലും കോളേജ് ഓഫ് നഴ്‌സിങ്ങിലെ 04933 297338, 9188520591 എന്നീ ഫോണ്‍നമ്പരുകളിലും കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസിലെ 04933 297093, 9188520592 എന്നീ ഫോണ്‍നമ്പരുകളിലും അറിയാം. നഴ്‌സിങ് കോളേജിന്റെ ഇ-മെയില്‍ [email protected] എന്നും പാരാമെഡിക്കല്‍ സയന്‍സസിന്റെ ഇ-മെയില്‍ [email protected] എന്നും ആണ്.

Leave a Reply

Your email address will not be published.