ദാഹമകറ്റാന്‍ മുക്കം സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തല്‍

moonamvazhi

ചുട്ടുപൊള്ളുന്ന വേനലില്‍ മുക്കം നഗരത്തില്‍ എത്തുന്നവര്‍ക്ക് ദാഹമകറ്റാന്‍ മുക്കം സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍പ്പന്തലുണ്ട്. ടൗണില്‍ ആലിന്‍ ചുവട്ടില്‍ ബാങ്കിന്റെ സായാഹ്ന ശാഖയുടെ സമീപമാണ് തണ്ണീര്‍ പന്തല്‍. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണിവരെയാണ് സംഭാര വിതരണം. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, ചുമട്ട് തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കൂടുതലായി എത്തുന്നത്. ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു. കമ്മറ്റിയംഗം ദീപു പ്രേംനാഥ, സെക്രട്ടറി പി.പി.പങ്കജാക്ഷന്‍, അക്കൗണ്ടന്റ് കെ. ബദറുസ്മാന്‍ എന്നിവര്‍ സംസാരിച്ചു.