ലാഡർ മഞ്ചേരി ശാഖ പ്രവർത്തനം തുടങ്ങി

Deepthi Vipin lal

കേരള ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്പ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മഞ്ചേരി ശാഖ മഞ്ചേരി-കോഴിക്കോട് റോഡിൽ കൈരളി തീയറ്ററിനു എതിർ വശം കെ. ബി. സി. ബിൽഡിംഗിൽ പ്രവർത്തനം തുടങ്ങി. ലാഡർ ഡയറക്ടർ കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.

ലാഡർ ഡയറക്ടർ ഇ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സി. ഇ. ചാക്കുണ്ണി ഭദ്ര ദീപം കൊളുത്തി. ആദ്യ നിക്ഷേപം പി. വിശ്വനാഥൻ, കെ. ജയശ്രീ എന്നിവരിൽ നിന്നും ജനറൽ മാനേജർ കെ.വി സുരേഷ് ബാബു സ്വീകരിച്ചു. ലാഡർ എഞ്ചിനീയർ പി. വേണുഗോപാൽ, സിന്റോ വർക്കി, ജോസ് വർഗീസ്, ടി.മനോജ്‌, സി.പി ഷഹീൻ, എം. ഫാസിൽ, ഹസ്കർ അലി, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് മാനേജർ വി.മുജീബ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!