2014 നവംബര്‍ 24-നുള്ളില്‍ യോഗ്യത നേടിയ സബ് സ്റ്റാഫുകള്‍ക്ക് ക്ലര്‍ക്കായി നിയമനം

Deepthi Vipin lal

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ സബ് സ്റ്റാഫ് ( ലാസ്റ്റ് ഗ്രേഡ് ) വിഭാഗത്തിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ക്ലര്‍ക്കായി സ്ഥാനക്കയറ്റം നല്‍കാന്‍ മാനദണ്ഡം നിശ്ചയിച്ചു. ഇതു പ്രകാരം, 2014 നവംബര്‍ 24നുള്ളില്‍ യോഗ്യത നേടിയ സബ് സ്റ്റാഫിന് ക്ലര്‍ക്കായി നിയമനം നല്‍കാം. 2000 പേര്‍ക്കെങ്കിലും പുതിയ ഉത്തരവ് കൊണ്ട് ഗുണം കിട്ടുമെന്നാണ് കരുതപ്പെടുന്നത്.


സബ് സ്റ്റാഫിനും സഹകരണ പരീക്ഷാ ബോര്‍ഡിന്റെ പട്ടികയിലുള്ളവര്‍ക്കും 1:4 എന്ന അനുപാതത്തിലാണ് നിലവില്‍ നിയമനം നല്‍കുന്നത്. അതായത്, വരുന്ന ഒഴിവുകളില്‍ ആദ്യത്തേത് സബ് സ്റ്റാഫിന് നല്‍കും. പിന്നീടുള്ള നാലെണ്ണം പട്ടികയിലുള്ളവര്‍ക്കും നല്‍കും. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. 2014 നവംബര്‍ 24നുള്ളില്‍ യോഗ്യത നേടിയ എല്ലാ സബ് സ്റ്റാഫിനും ഇനി സ്ഥാനക്കയറ്റം കിട്ടും.

നേരത്തെ ജീവനക്കാരുടെ സംഘടനകൾ യോഗ്യതയുള്ള സബ് സ്റ്റാഫിന്റെ സ്ഥാനക്കയറ്റത്തേക്കുറിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗ്യതയുള്ള സബ് സ്റ്റാഫ് വര്‍ഷങ്ങളായി പ്രമോഷന് കാത്തുനില്‍ക്കുകയാണെന്നും 1:4 എന്ന അനുപാതം പാലിക്കുന്നതിനാല്‍ അവരുടെ പ്രമോഷന്‍ വൈകുകയാണെന്നും സംഘടനകൾ  പരാതിപ്പെട്ടിരുന്നു. ഈ അനുപാതം മാറ്റണമെന്ന ആവശ്യം തള്ളിയ സര്‍ക്കാര്‍ യോഗ്യതയുള്ള സബ് സ്റ്റാഫ് സീനിയറായവരെ മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2021/05/Rule-amendment-Rule-18510-Draft-rules.-.pdf” title=”Rule amendment- Rule 185(10) – Draft rules.”]

Leave a Reply

Your email address will not be published.

Latest News