അജിത് രത്‌നാകര്‍ ജേഷി ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡോ. അജിത്‌രത്‌നാഗര്‍ ജോഷിയെ നിയമിച്ചു. സ്‌റ്റാറ്റിസ്‌റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് വകുപ്പില്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറാണ്. സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സൈബര്‍ റിസ്‌ക് മാനേജ്‌മെന്റ് രംഗങ്ങളില്‍ മൂന്നുദശാബ്ദക്കാലത്തെ അനുഭവസമ്പത്തുണ്ട്. ഹൈദരാബാദിലെ ബാങ്കിങ് സാങ്കേതികവിദ്യാവികസനഗവേഷണഇന്‍സ്റ്റിറ്റിയൂട്ടിലെ ഫാക്കല്‍റ്റിയുമായിരുന്നു. ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്, സാമ്പത്തികസ്ഥിരത എന്നീ വിഭാഗങ്ങളുടെ ചുമതലയായിരിക്കും അജിത് രത്‌നാഗറിന്. നാഗ്‌പൂര്‍ സര്‍വകലാശാലയില്‍നിന്നു സ്റ്റാറ്റിസ്റ്റിക്‌സില്‍ ബിരുദാനന്തരബിരുദവും ചൈന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നു മോണിറ്ററി ഇക്കണോമിക്‌സില്‍ പി.എച്ച്‌ഡിയും നേടിയ അജിത് രത്‌നാകര്‍ക്കു ഡല്‍ഹിയിലെ സാമ്പത്തിക വളര്‍ച്ചാഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വികസനനയത്തിലും ആസൂത്രണത്തിലും ഡിപ്ലോമയും ഉണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റുമാണ്.