കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു

moonamvazhi

കണ്ണൂര്‍ കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു. ചടങ്ങില്‍ കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികവും വൈക്കം സത്യാഗ്രവും എന്ന വിഷയത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഭാഷണം നടത്തി. കുമാരനാശാന്‍ തുടങ്ങി വെച്ച നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയാണ് വൈക്കം സത്യാഗ്രഹത്തിന് പ്രചോദനമായതെന്നും വാസവന്‍ പറഞ്ഞു.

കതിരൂര്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. 200 വിദ്യാര്‍ഥികള്‍ക്ക് ലൈബ്രറിയുടെ അംഗത്വം നല്‍കല്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു. ബാങ്ക് മെമ്പര്‍മാരുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു.കെ.രാജക്കുറുപ്പ്, ബാങ്ക് സെക്രട്ടറി പി.എം. ഹേമലത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!