സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഒക്ടോബർ 3l വരെ നീട്ടി

Deepthi Vipin lal

സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി ഒരു മാസത്തേക്കു കൂടി നീട്ടി. വ്യാഴാഴ്ച (സപ്റ്റംബർ 30 ) അവസാനിക്കാനിരുന്ന പദ്ധതിയാണ് ഒരു മാസം കൂടി നീട്ടിയതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒക്‌ടോബര്‍ 31 വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ഇടപാടുകാര്‍ക്ക് ലഭിക്കും. സഹകരണ ബാങ്കുകളില്‍ വായ്പാ കുടിശികയുള്ളവര്‍ക്ക് പലിശയിലും പിഴപ്പലിശയിലും ഇളവുകള്‍ നല്‍കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കിയത്.

2021 മാര്‍ച്ച് 31 വരെ പൂര്‍ണമായോ ഭാഗികമായോ കുടിശ്ശികയായ വായ്പകളാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് പരിഗണിക്കുന്നത്. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും വായ്പകള്‍ക്കും പരിഗണന ലഭിക്കും. വായ്പയെടുത്ത മാതാപിതാക്കള്‍ മരിക്കുകയും മക്കള്‍ ബാദ്ധ്യസ്ഥരാകുകയും ചെയ്യുന്ന വായ്പകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഇളവുകള്‍ ലഭിക്കും.

സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, ഹൗസിങ് സഹകരണ സംഘങ്ങള്‍, സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയൊഴികെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ബാധകമാവുക.

Leave a Reply

Your email address will not be published.

Latest News