പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി

moonamvazhi

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് സഹകാരി സംഗമംനടത്തി. ഓണത്തോടനുബന്ധിച്ച് മുതിര്‍ന്ന അംഗങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ വിതരണം, ഓണ വിപണി എന്നിവയുടെ ഉദ്ഘാടനം മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്.ശര്‍മ്മ നിര്‍വഹിച്ചു. പ്രസിഡന്റ് എ.ബി മനോജ് അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗം എം.വി. ഷാലീധരന്‍ സ്വാഗതവും പി.എന്‍.വിജയന്‍ നന്ദിയും പറഞ്ഞു.

ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം കെ.ബി. അറുമുഖന്‍ , ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി കെ എസ്. ജയ് സി തുടങ്ങിയവര്‍ സംസാരിച്ചു. എഴുപത് വയസ് പൂര്‍ത്തീകരിച്ചതും ബാങ്കില്‍ അംഗത്വമെടുത്തിട്ട് ഇരുപത്തിയഞ്ച് വര്‍ഷം ആയിട്ടുള്ളവര്‍ക്കും ആണ് പെന്‍ഷന്‍ നല്‍കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!