പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

moonamvazhi

പെരിന്തല്‍മണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നജീബ് കാന്തപുരം എം.എല്‍.എ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അര്‍ഡും മൊമന്റോയും നല്‍കി. ചടങ്ങില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗ് വിതരണം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ചേരിയില്‍ മമ്മി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ എ.കെ, എം.എം. സക്കീര്‍ ഹുസൈന്‍, ബഷീര്‍.പി, എം.ബി. ഫസല്‍ മുഹമ്മദ്, ബാങ്ക് ഡയറക്ടര്‍മാരായ മുഹമ്മദാലി ചട്ടിപ്പാറ, അബ്ദുല്‍ ബഷീര്‍ മീമ്പടി, അബ്ദുള്‍ നാസര്‍ കുന്നത്ത്, സജീവ് ടി.പി, നിഷ. പി, അനുരാധ ടി.പി, സുരയ്യ.പി എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രന്‍ എ.ആര്‍ സ്വാഗതവും സെക്രട്ടറി ഇന്‍ ചാര്‍ജ് മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!