മര്‍ക്കന്റയില്‍ സഹകരണ സംഘം വെളിച്ചം വായ്പാ പദ്ധതി തുടങ്ങി

moonamvazhi

 

ടുമ്പാശ്ശേരി മര്‍ക്കന്റയില്‍ സഹകരണ സംഘം വെളിച്ചം വായ്പാ പദ്ധതി ആരംഭിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് സഹകാരികള്‍ക്ക് രണ്ടു ലക്ഷം രൂപ വായ്പ നല്‍കുന്ന പദ്ധതിയാണിത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രധാന മന്ത്രി സൂര്യഘര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി 78000 രൂപ വരെ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയാണിത്. വൈദ്യുതി ബോര്‍ഡിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സഹകാരികള്‍ ആവശ്യപ്പെടുന്ന കമ്പനികളുടെ സോളാര്‍പാനലുകള്‍ സ്ഥാപിക്കുന്നതിന് സഹകരണസംഘം വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആലുവ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.എ.ചാക്കോച്ചന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് സി.പി. തരിയന്‍ അധ്യക്ഷനായിരുന്നു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.എസ്. ആനന്ദന്‍, അസി. എന്‍ജിനീയര്‍ ജിബി വര്‍ഗീസ്, കെ.ബി.സജി, സരിത. ആര്‍, സൈമണ്‍ തേയ്ക്കാനത്ത്, ടി.എസ്. മുരളി, കെ.ജെ.ഫ്രാന്‍സിസ്, കെ.ജെ.പോള്‍സന്‍, പുഷ്യ രാജന്‍, ബിന്നി തരിയന്‍, എ.വി. രാജഗോപാല്‍, ആനി റപ്പായി, ബീന സുധാകരന്‍, മോളി മാത്തുക്കുട്ടി, ഷൈബി ബെന്നി എന്നിവര്‍ സംസാരിച്ചു.