കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് 20മുതല്‍ നിസ്സഹരണം നടത്തും

moonamvazhi
കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങളുന്നയിച്ചു സെപ്റ്റംബര്‍ 20നു നിസ്സഹകരണം തുടങ്ങും. ഏഴുമാസംമുമ്പു നല്‍കിയ മന്ത്രിതലവാഗ്ദാനങ്ങള്‍ നടപ്പാക്കുക, 20%ഡി.എ. അനുവദിക്കുക, ശമ്പളപരിഷ്‌കരണക്കമ്മറ്റിയെ നിയോഗിക്കുക, വേതനപരിഷ്‌കരണത്തിലെയും വേതനഏകീകരണത്തിലെയും അപാകങ്ങള്‍ പരിഹരിക്കുക, ജീവനക്കാരുടെ കുറവു നികത്തുക, പെന്‍ഷന്‍ കേരളബാങ്ക് ഏറ്റെടുക്കുക, കളക്ഷന്‍ജീവനക്കാര്‍ക്കു നല്‍കിയ ഉറപ്പു പാലിക്കുക എന്നിവയാണ് ആവശ്യങ്ങള്‍. ഇവ നടപ്പാക്കിയില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ 19വരെ ഹെഡ്ഓഫീസിനുമുന്നില്‍ റിലേസത്യഗ്രവും 20നു മന്ത്രിവസതിയിലേക്കു മാര്‍ച്ചും 28നും 29നും 30നും പണിമുടക്കും നടത്തുമെന്നു സംഘടന അറിയിച്ചു.