താഴെക്കോട് ബാങ്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കി
മലപ്പുറം ജില്ലയിലെ താഴെക്കോട് സര്‍വീസ് സഹകരണബാങ്കിന്റെ വിജയോത്സവം പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ നല്‍കി. നജീബ് കാന്തപുരം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണല്‍കോഴ്‌സുകളടക്കുമുള്ള ഉന്നതവിദ്യാഭ്യാസകോഴ്‌സുകള്‍ക്കു സഹകരണബാങ്കുകള്‍ വിദ്യാഭ്യാസവായ്പ നല്‍കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താഴെക്കോട് ജി.എം.എല്‍.പി.സ്‌കൂള്‍ഓഡിറ്റോരിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ്, എന്‍.എം.എം.എസ് തുടങ്ങിയ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരും ഭിന്നശേഷിവിഭാഗക്കാരും ഉള്‍പ്പെടെ ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി.
ബാങ്കുപ്രസിഡന്റ് എ.കെ. സെയ്തുമുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. പെരിന്തല്‍മണ്ണ ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ശ്രീദേവി, ഗ്രാമപഞ്ചായത്തംഗം വി. മുസ്തഫ മാസ്റ്റര്‍, എം.ടി. അഫ്‌സല്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍, ബാങ്കുഭരണസമിതിയംഗങ്ങളായ കെ.കെ. ഉമ്മര്‍ഫാറൂഖ്, കെ. ശങ്കുണ്ണി, കെ. ജുമൈല, എം.ടി. നഫീസ, സി.എച്ച്. മുസ്തഫ, അന്‍വര്‍ പെരുമ്പത്തൂര്‍, മുന്‍ പ്രസിഡന്റ് നാലകത്ത് ഹംസ, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.