കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എന്‍.എം.ഡി.സി. 2000 ഗ്ലൗസുകള്‍ നല്‍കി

moonamvazhi

സഹകരണ സ്ഥാപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാറുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കി മാതൃകയാവുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്‍ഡ് മാര്‍ക്കറ്റിംഗ് സൊസൈറ്റി. ”കൈത്താങ്ങാവുക”എന്ന പദ്ധതിയുടെ ഭാഗമായാണ് ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് വാങ്ങി നല്‍കിയത്. എന്‍.എം.ഡി.സി. ചെയര്‍മാന്‍ കെ.കെ. മുഹമ്മദ്, ജനറല്‍ മാനേജര്‍ വിപിന എന്നിവരില്‍ നിന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് ആശ ദേവി ഗ്ലൗസ് ഏറ്റുവാങ്ങി.

പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇനിയും സാമൂഹിക പ്രതിബന്ധത ലക്ഷ്യം വെച്ചു പ്രവര്‍ത്തിക്കും. നിലവിലെ കാലഘട്ടത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അനിവാര്യത ജനങ്ങള്‍ക്കിടയില്‍ അവബോധം ലക്ഷ്യവച്ചുള്ള കാര്യപരിപാടികള്‍ സംഘടിപ്പിക്കും – എന്‍.എം.ഡി.സി. ചെയര്‍മാന്‍ കെ. കെ. മുഹമ്മദ്.

കര്‍ഷകരുടെ ഉന്നമനം പ്രധാന ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൂടിയാണ് എന്‍.എം.ഡി.സി. ചടങ്ങില്‍ സെക്രട്ടറി & ട്രഷറര്‍ അഗസ്തി, എ.ആര്‍.എം.ഒ ഡോ.ഹസീന, നഴ്സിംഗ് ഓഫീസര്‍ സുജിത എന്നിവര്‍ പങ്കെടുത്തു.