കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പൊതുയോഗവും യാത്രയയപ്പും നടത്തി

Deepthi Vipin lal

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് പൊതുയോഗം , യാത്രയയപ്പ് സമ്മേളനം, തിരഞ്ഞെടുപ്പ് പൊതുയോഗം എന്നിവ കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

കോട്ടയം ഡിസി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നും വിരമിച്ച സംഘടനാംഗങ്ങള്‍ക്ക് യാത്രയയപ്പും മികച്ച വിജയം കരസ്ഥമാക്കിയ കെ.സി.ഇ.എഫ്. വെല്‍ഫെയര്‍ സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി.

താലൂക്ക് പ്രസിഡന്റ് ജോസഫ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.സി.ഇ.എഫ്. സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, എബിസണ്‍ കെ എബ്രഹാം, കെ. ജോര്‍ജ്ജ് ഫിലിപ്പ്, കെ.കെ. സന്തോഷ്, ജോര്‍ജ്ജ് ജോസഫ്, ടി.ടി. മാത്യു റ്റി ജേക്കബ്, ജോസഫ് മാത്യു, ജയപ്രകാശ് കെ നായര്‍ എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി മനു പി കൈമള്‍ സ്വാഗതവും താലൂക്ക് ജോയിന്റ് സെക്രട്ടറി രതീഷ് ആര്‍ പണിക്കര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!