പെരിന്തല്‍മണ്ണ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ്‌സൊസൈറ്റി ഉന്നത വിജയം നേടിയവരെ ആദരിച്ചു.

Deepthi Vipin lal

പെരിന്തല്‍മണ്ണ താലൂക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പര്‍മാരുടെ മക്കളില്‍ ഈ വര്‍ഷം എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വർക്കുള്ള പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. അവാര്‍ഡ് വിതരണം നജീബ് കാന്തപുരം എം. എല്‍. എ നിര്‍വഹിച്ചു.

പെരിന്തല്‍മണ്ണ വ്യാപര ഭവന്‍ ഗോള്‍ഡന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘം പ്രസിഡന്റ് എ. കെ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അന്‍വര്‍. സി. കെ സ്വാഗതം പറഞ്ഞു. ഡയരക്ടര്‍മാരായ നാസര്‍ കാരാടന്‍, അലി അക്ബര്‍ ആനമങ്ങാട്, കാസിം മുഹമ്മദ് ബഷീര്‍, അഹമ്മദാലി ഇ, വേലായുധന്‍ കെ പി, സാഹിറ, പാത്തുമ്മ സി, നിസാര്‍ സിടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!