‘സഹകാരി സാന്ത്വനം’ ആശ്വാസ നിധി വിതരണം ചെയ്തു

Deepthi Vipin lal

‘സഹകാരി സാന്ത്വനം’ ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകാരിയായിരുന്ന എന്‍.ഡി. ചാക്കോയ്ക്ക് നല്‍കി കൊണ്ട് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. രോഗങ്ങള്‍ മൂലം അശരണരായ സഹകാരികള്‍ക്ക് സഹകരണ വകുപ്പ് വഴി ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഏറ്റുമാനൂര്‍ സഹകരണ ബാങ്കില്‍ ഏറെക്കാലം ഭാരവാഹിയായിരുന്നു എന്‍. ഡി ചാക്കോ.

അന്‍പതിനായിരം രൂപയാണ് നല്‍കുന്നത്. സഹായം എന്നതിനപ്പുറം സഹകരണ മേഖലയ്ക്ക് ഇവര്‍ നല്‍കിയ നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഇത് നല്‍കുന്നതെന്നും ഇതിനോടകം ഇരുപത്തിമൂവായിരത്തില്‍ അധികം ആളുകള്‍ക്ക് കഴിഞ്ഞുവെന്നും ഇദ്ദേഹത്തെപോലെ ധാരാളം സഹകാരികളുടെ അപേക്ഷ സര്‍ക്കാരിന് മുന്നിലുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അത് വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!