പി.കെ. മൂസക്കുട്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും യാത്രയയപ്പ്

moonamvazhi

കേരളാ ബാങ്ക് സര്‍വ്വീസില്‍ നിന്നു വിരമിച്ച കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മൂസക്കുട്ടിക്കും സഹപ്രവര്‍ത്തകരായ രാധാകൃഷ്ണന്‍, എ കെ. അബ്ദുല്‍ റഹിമാന്‍, പി. ഹരികൃഷ്ണന്‍, കെ. അബ്ദുല്‍ അസീസ്, കെ. ഹരികുമാര്‍, കെ. സൈതലവി, പി. ഗായത്രി, എം.കെ. ഷൈല, ടി. സുധീശന്‍, പി.വി. ഗിരിജ എന്നിവര്‍ക്കും കേരളാ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

കേരള ബാങ്ക് ഡയറക്ടര്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു, പി. ഉബൈദുള്ള എം.എല്‍.എ. ഉപഹാര സമര്‍പ്പണം നടത്തി. ഡി. സി.സി. പ്രസിഡന്റ് വി.എസ്. ജോയ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.ബി.ഇ.എ. സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണയെ ചടങ്ങില്‍ ആദരിച്ചു, എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ്. ശ്യാം കുമാര്‍, എ.ഐ.ബി.ഇ.എ. ജില്ലാ ചെയര്‍മാന്‍ ലെസിത്, എ. അഹമ്മദ് കുട്ടി, കെ അബ്ദുളള, പി. ശ്രീധരന്‍, ബി. ബിജു, രമ്യ കുമാര്‍, എ. കര്‍ണ്ണന്‍, കെ. യേശുദാസ്, എം.പി. റഹ്‌മത്ത്, ഒ.പി. സമീറലി, കെ. പ്രസാദ്, സി. അബ്ദുല്‍ സമദ് തുടങ്ങിയവര്‍ തുടങ്ങിയവര്‍ സംസാരിച്ചു, സി.കെ. അബ്ദുല്‍ റഹിമാന്‍ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗിരീഷ് ബാബു സ്വാഗതവും അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.