10 വര്‍ഷത്തിനുശേഷം പ്രാഥമികസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുതുക്കുന്നു

moonamvazhi
  • അസോസിയേഷന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ച നാളെ തുടങ്ങുന്നു
  • മാനദണ്ഡം പുതുക്കേണ്ടത് മൂന്നു വര്‍ഷം കൂടുമ്പോള്‍

 

സംസ്ഥാനത്തെ പ്രാഥമിക സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ക്ലാസിഫിക്കേഷന്‍ ഭേദഗതിവ്യവസ്ഥകള്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട അസോസിയേഷന്‍ പ്രതിനിധികളുമായി മാര്‍ച്ച് 20 മുതല്‍ ചര്‍ച്ച തുടങ്ങുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. രജിസ്ട്രാറുടെ ചേംബറില്‍ മാര്‍ച്ച് 20, 22, 25, 27 തീയതികളിലാണു ചര്‍ച്ച.

സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പുനര്‍നിര്‍ണയിച്ചിട്ട് പത്തു വര്‍ഷമായി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ ഓരോ സംഘത്തിന്റെയും ക്ലാസിഫിക്കേഷന്‍ പരിശോധിച്ചു പുനര്‍നിര്‍ണയം നടത്തണമെന്നാണു വ്യവസ്ഥ. സഹകരണസ്ഥാപനങ്ങളുടെ തസ്തികഘടനയും ശമ്പളത്തോതും നിശ്ചയിക്കുന്ന ക്ലാസിഫിക്കേഷന്‍ ഏറ്റവുമൊടുവില്‍ ഭേദഗതി ചെയ്തത് 2013 ലാണ്. നിശ്ചിതമാനദണ്ഡങ്ങള്‍ സ്വായത്തമാക്കുന്ന സഹകരണസ്ഥാപനങ്ങളെ നിശ്ചിതക്ലാസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലാസിഫിക്കേഷന്‍ പുനര്‍നിര്‍ണയിക്കുന്നതിന്റെ കരട് സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.

പ്രാഥമിക കാര്‍ഷികവായ്പാ സംഘം / അര്‍ബന്‍ സഹകരണസംഘം അസോസിയേഷന്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം / റീജ്യണല്‍ ബാങ്ക്് / റൂറല്‍ ബാങ്ക് / റീജ്യണല്‍ സഹകരണസംഘം / എംപ്ലോയീസ് സഹകരണസംഘം അസോസിയേഷന്‍, അര്‍ബന്‍ സഹകരണ ബാങ്ക് അസോസിയേഷന്‍, ഹൗസിംഗ് / കണ്‍സ്യൂമര്‍ / വനിത / മാര്‍ക്കറ്റിങ് / പ്രോസസിംഗ് സഹകരണസംഘം അസോസിയേഷന്‍, ലേബര്‍ കോണ്‍ട്രാക്ട് / എസ്.സി, എസ്.ടി. സഹകരണസംഘം അസോസിയേഷന്‍, പലവകസംഘം അസോസിയേഷന്‍, സഹകരണസംഘം ജീവനക്കാരുടെ അസോസിയേഷന്‍ എന്നിവയുടെ പ്രതിനിധികളെയാണു ചര്‍ച്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്.

നിലവിലുള്ളതും പുതുക്കുന്നതുമായ ക്ലാസിഫിക്കേഷന്റെ പൂര്‍ണവിവരങ്ങളറിയാന്‍ ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

Classification-Meeting-regClassification-Meeting-reg

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!