ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ലേഖനം തുടരുന്നു.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിലുള്ള ശിവദാസ് ചേറ്റൂരിന്റെ ലേഖനം. ഭാഗം പതിനൊന്ന്..

72. കഴിഞ്ഞ ലക്കങ്ങളിൽ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി കേസിലെ കേരള ഹൈക്കോടതിയുടെ വിധിന്യായത്തെ കുറിച് നമ്മൾ ചർച്ച ചെയ്തിരുന്നു. പ്രധാനമായും 3 വിഷയങ്ങൾ ആണ് കോടതി പരിഗണിച്ചതെന്നും ഞാൻ പറഞ്ഞിരുന്നു. അതിൽ രണ്ടു വിഷയങ്ങൾ കഴിഞ്ഞ ലക്കങ്ങളിൽ ചർച്ച ചെയ്തു കഴിഞ്ഞു. അതിനാൽ മൂന്നാമത്തെ വിഷയം കൂടി നോക്കാം.

73. ആദായനികുതി നിയമത്തിലെ സെക്‌ഷൻ 36 (1) (viia) അനുസരിച്ച് പിരിഞ്ഞു കിട്ടാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന സംശയാസ്പദമായ കടങ്ങളുമായി ബന്ധപെട്ടു പാക്‌സ് മാറ്റിവെക്കുന്ന കരുതൽ ഫണ്ട് സംഖ്യക്ക് ആദായനികുതി നിയമപ്രകാരം വല്ല കിഴിവിനും അർഹതയുണ്ടോ ? ഇതാണ് മൂന്നാമത്തെ വിഷയം.

74. പാക്സിന്റെ ലാഭനഷ്ടക്കണക്ക് പരിശോധിച്ചാൽ അതിലെ ഏറ്റവും പ്രധാനമായ വരവ് ഇനം പലിശയിൽ നിന്നുള്ള വരുമാനം ആയിരിക്കും. എന്നാൽ ആ പലിശ മുഴുവൻ നമ്മൾക്ക് പിരിഞ്ഞുകിട്ടും എന്ന് ഉറപ്പുണ്ടോ? തീർച്ചയായും അതിൽ കുറെ സംശയാസ്പദമായ അക്കൗണ്ടുകൾ ഉണ്ടാവും. എന്നാൽ നിലവിലെ വ്യവസ്ഥിതി പ്രകാരം പലിശ എഴുതിത്തള്ളിയാൽ മാത്രമേ ലാഭത്തിൽ നിന്നും കിഴിവ് അനുവദിക്കുകയുള്ളു. എന്നാൽ മറ്റു ബാങ്കുകൾക്ക് ആദായനികുതി നിയമത്തിലെ സെക്‌ഷൻ 36 (1) (viia) അനുസരിച്ച് പിരിഞ്ഞു കിട്ടാൻ ബുദ്ധിമുട്ടാണെന്ന് തോന്നുന്ന സംശയാസ്പദമായ കടങ്ങളുമായി ബന്ധപെട്ടു മാറ്റിവെക്കുന്ന കരുതൽ ഫണ്ട് സംഖ്യക്ക് ആദായനികുതി നിയമപ്രകാരം കിഴിവിനു അർഹതയുണ്ട്.

75. എന്നാൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഈ കിഴിവിനു അർഹതയില്ല എന്നാണ് ആദായനികുതി വകുപ്പിന്റെ നിലപാട്. അതുകൊണ്ട്, ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി കേസിലെ മൂന്നാമത്തെ വിഷയമായി കോടതി പരിഗണിച്ചുവെങ്കിലും ഒരു തീരുമാനം പറയാതെ ഇക്കാര്യം ആദായനികുതി അപ്പലെറ്റ് ട്രിബുണലിന്റെ പരിഗണനക്ക് വിടുകയാണ് കോടതി ചെയ്തത്. ഇതോടെ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി കേസിനെ കുറിച്ചുള്ള ചർച്ച അവസാനിക്കുന്നു.

76. ഇനി പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസ് (363 ITR 268 ) നമുക്ക് വിശകലനം ചെയ്യാം. ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസും പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസും നമുക്ക് അറിഞ്ഞിരുന്നാൽ മാത്രമേ മാവിലായിൽ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കേരള ഹൈക്കോടതിയുടെ ഫുൾബെഞ്ച് വിധി നമുക്ക വ്യക്തമായി മനസ്സിലാക്കാൻ കഴിയു. അതിനാൽ പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസ് കൂടി നമുക്ക വിശകലനം ചെയ്യാം.

77. PERINTHALMANNA SERVICE CO-OPERATIVE BANK LTD v INCOME-TAX OFFICER AND ANOTHER ( 2014] 363 ITR 268 (Ker) എന്നാണ് കേരളഹൈക്കോടതി വിധിയുടെ തലക്കെട്ട്. ബഹു: ജസ്റ്റിസ് MANJULA CHELLUR ഉം ബഹു: ജസ്റ്റിസ് A. M. SHAFFIQUE ഉം അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് വിധിന്യായം എഴുതിയത്. January 31, 2014 ഇൽ ആണ് വിധി പ്രസ്താവിച്ചത്. എന്നാൽ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസിന്റെ വിധി പുറപ്പെടുവിച്ചത് 15 -02 -2016 നു ആണെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അതായത് പെരിന്തൽമണ്ണ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിന് മുമ്പ് തന്നെ ചിറക്കൽ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കേസിന്റെ വിധി പുറപ്പെടുവിച്ചി രുന്നു എന്ന് വ്യക്തം. ഈ കാര്യം തുടക്കത്തിൽ തന്നെ വായനക്കാർ പ്രത്യേകം ശ്രെദ്ധിക്കാൻ ഞാൻ ആവശ്യപെടുന്നു.

പെരിന്തൽമണ്ണ സർവീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ കേസിനെ കുറിച്ചുള്ള വിശദമായ ചർച്ച അടുത്ത ലക്കത്തിൽ.
തുടരും…

Leave a Reply

Your email address will not be published.

Latest News
error: Content is protected !!