സഹകരണമേഖലയിൽ 6 മാസം മുതൽ 1 വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 0.25% വർദ്ധിപ്പിച്ച് ഉത്തരവിറക്കി.

adminmoonam

സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ആറു മാസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് 0.25% വർദ്ധിപ്പിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിറക്കിയത്. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലെയും നിക്ഷേപ പലിശ നിരക്കിനേക്കാൾ കൂടുതലാണ് ഇപ്പോഴുള്ളത്. എന്നാൽ നിക്ഷേപ സമാഹരണ യജ്ഞംത്തോടനുബന്ധിച്ച് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പലിശ നിരക്കിൽ ചെറിയ വർദ്ധനവ് വരുത്തി. 180 ദിവസം മുതൽ 365 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നിലവിലുണ്ടായിരുന്ന7.25%ത്തിൽ നിന്നും 7.50% ആക്കി ഉയർത്തിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഇന്നലെ ഉത്തരവിട്ടു.

ഒപ്പം 40 -മത് നിക്ഷേപ സമാഹരണ യജ്ഞം 2020 ജനുവരി 1 മുതൽ ജനുവരി 31 വരെ നടത്തുന്നതിന് തീരുമാനിച്ചതു കൂടുതൽ ഫലപ്രദമായി നിക്ഷേപ സമാഹരണ ക്യാമ്പയിനും അംഗത്വ ക്യാമ്പയിനും നടപ്പാക്കുന്നതിനും വ്യക്തിഗത നിക്ഷേപങ്ങൾ, ചെലവുകുറഞ്ഞ നിക്ഷേപങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഫലപ്രദമായി നടപ്പാക്കുന്നതിനുമായി നിക്ഷേപ സമാഹരണ യജ്ഞം കാലാവധി ഫെബ്രുവരി 29 വരെയുള്ള രണ്ടുമാസ കാലയളവിലേക്ക് ദീർഘിപ്പിച്ചും ഉത്തരവിട്ടു.

Leave a Reply

Your email address will not be published.

Latest News