ചെക്യാട് സഹകരണ ബാങ്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു

moonamvazhi

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു. കുറ്റ്യാടി എം.എല്‍.എ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയാണ്ടി അമ്മദ് ഹാജി, മാവിലാട്ട് അലി എന്നിവര്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

 

ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, വി.കെ.ഭാസ്‌കരന്‍, സി.എച്ച്.ഹമീദ് മാസ്റ്റര്‍, ഫായിസ് ചെക്യാട്, പി.പി.ദാമോദരന്‍ അടിയോടി, അബ്ദുറഹിമാന്‍ പഴയങ്ങാടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News