മത്സ്യഫെഡ് ഡീസല്‍ ബങ്ക് ഉദ്ഘാടനം ചെയ്തു

Deepthi Vipin lal

മത്സ്യഫെഡ് കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍മിച്ച ഡീസല്‍ ബങ്കിന്റെ ഉദ്ഘാടനവും മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളായ 156 വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

വിവിധ പദ്ധതികള്‍ക്ക് മത്സ്യഫെഡ് നല്‍കുന്ന സാമ്പത്തിക സഹായം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ വിതരണംചെയ്തു. മുന്‍ എം.എല്‍.എ കെ. ദാസന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍, ഭരണസമിതി അംഗങ്ങളായ സി. പി. രാമദാസ്, കെ. സി. രാജീവന്‍, കേന്ദ്ര ഓഫീസ് മാനേജര്‍ ജെ. ശോഭ, ജില്ലാ മാനേജര്‍ അപര്‍ണ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!