ഇ.എം.എസ്. സഹകരണആശുപത്രിയുടെ പാരാമെഡിക്കല്‍ സയന്‍സ് കോളേജില്‍ മാനേജ്‌മെന്റ് സീറ്റുകള്‍

moonamvazhi

പെരിന്തല്‍മണ്ണ ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രിയുടെ ഇ.എം.എസ്. കോളേജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സസില്‍ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര വര്‍ഷത്തെ ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി ഡിപ്ലോമ, രണ്ടുവര്‍ഷത്തെ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി ഡിപ്ലോമ, രണ്ടുവര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഡിപ്ലോമ എന്നിവയിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. 400രൂപയാണ് അപേക്ഷാഫീസ്. ജൂലൈ 31ആണ് അപേക്ഷിക്കാനുള്ള അവസാനതിയതി. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ ഓരോന്നിനും കുറഞ്ഞത് 40 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു (ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി/ സി.ബി.എസ്.സി) ആണ് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. മറ്റുരീതിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരം www.emshospital.org.in , www.emscollegeofparamedical.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍ – 04933 297093, 9188520592. ഇ-മെയില്‍ [email protected].

Leave a Reply

Your email address will not be published.