ചെക്യാട് സഹകരണ ബാങ്ക് അപകട മരണ ഇന്‍ഷൂറന്‍സ് തുക കൈമാറി

moonamvazhi

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ അപകട മരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആനുകൂല്യത്തിന് അര്‍ഹരായ മെമ്പര്‍മാരായ കുടുംബാഗങ്ങള്‍ക്ക് തുക കൈമാറി. തിരുപനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ സംസ്ഥാന സഹകരണ ഇന്‍ഷൂറന്‍സ് സൊസൈറ്റി മുഖേനയാണ് പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ഇഫ്‌കോ ടോക്കിയോയുടെ പദ്ധതിയില്‍ ബാങ്ക് അംഗങ്ങളെ ഉള്‍പ്പെടുത്തിയത്.

മരംവെട്ടു ജോലിക്കിടെ വീണ് മരണമടഞ്ഞ പുനത്തിക്കണ്ടി രാജന്റെ കുടുംബത്തിന് ഇഷൂറന്‍സ് സൊസൈറ്റി ഫീല്‍ഡ് ഓഫീസര്‍ കെ.ഷൈബ തുക കൈമാറി. ബാങ്ക് പ്രസിഡന്റ് പി.സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍, കെ.കുമാരന്‍, കെ. സ്മിത എന്നിവര്‍ സംസാരിച്ചു.