പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും; സഹകരണദിനാഘോഷ ചടങ്ങ് കോട്ടയത്ത്

moonamvazhi

സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാറിന്റെ സഹകരണ പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. മികച്ച സഹകാരിക്ക് സഹകരണ വകുപ്പ് നല്‍കുന്ന റോബര്‍ട്ട് ഓവന്‍ പുരസ്‌കാരം സംസ്ഥആന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്ക് ലഭിക്കാനാണ് സാധ്യത.

വര്‍ഷങ്ങളായ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകാരിയാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍. സംസ്ഥാന സഹകരണ ബാങ്കിന്റെയും സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെയും പ്രവര്‍ത്തിച്ചിരുന്നു. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭരണസമിതി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വാമനപുരം മണ്ഡലത്തില്‍നിന്ന് അഞ്ചുതവണ നിയമസഭാംഗമായി.

സഹകരണ മേഖലയിലെ കാലികമായ ഇടപെടലും ദീര്‍ഘവീക്ഷണത്തോടെ പ്രശ്‌നങ്ങളെ വിലയിരുത്തിയുള്ള സമീപനവുമാണ് കോലിയക്കോടിനെ സഹകാരി എന്ന നിലയില്‍ വേറിട്ടുനിര്‍ത്തുന്നത്. സഹകരണ മേഖലയിലെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടേണ്ട ഘട്ടങ്ങളിലെല്ലാം സഹകാരികളുടെ ശബ്ദമായി മുന്നില്‍നിന്നത് അദ്ദേഹമാണ്. സഹകരണ നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയപ്പോള്‍, അതിനെതിരെ സഹകരണ കോണ്‍ഗ്രസില്‍ പ്രമേയം കൊണ്ടുവരാന്‍ കോലിയക്കോട് ധൈര്യം കാട്ടി. പ്രമേയം ഒരുവഴിമാത്രമാണെന്നും, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുമ്പിലിരിക്കാന്‍ സഹകാരികളെല്ലാ ഇറങ്ങണമെന്നും അദ്ദേഹം സഹകരണ കോണ്‍ഗ്രസില്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രായം മറന്നുള്ള ഇത്തരം ഇടപെടലുകളെല്ലാം സഹകരണ വകുപ്പ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.