സഹായഹസ്തം വായ്പാ പദ്ധതിയുമായി വെണ്ണല സഹകരണ ബാങ്ക്

moonamvazhi
  • വഴിയോര കച്ചവടക്കാരിക്ക് ആദ്യവായ്പ 
  • സഹായഹസ്തം പദ്ധതിയില്‍ പരമാവതി വായ്പ 20000 രൂപ
  • വായ്പാ പലിശ 10 ശതമാനം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ വഴി നടപ്പാക്കുന്ന സഹായഹസ്തം വായ്പാ പദ്ധതി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കില്‍ തുടങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാരിയായ വെണ്ണല താണിപ്പറമ്പില്‍ ഷീല ബാബുവിന് ആദ്യ വായ്പ നല്‍കി.

വട്ടിപ്പലിശക്കാരെ ആശ്രയിക്കാതെ ചെറു സംരംഭകര്‍ക്കും, ഓട്ടോറിക്ഷാ റിപ്പയറിംഗ്, വഴിയോര കച്ചവടം തുടങ്ങി ആവശ്യങ്ങള്‍ക്കായി അംഗങ്ങള്‍ക്ക് 20000 രൂപയാണ് ഈ പദ്ധതി അനുസരിച്ച് വായ്പയായി ലഭിക്കുക. 10000 രൂപ വരെ മൂലധന ചിലവും ബാക്കി തുക പ്രവര്‍ത്തന മൂലധനവുമായി അനുവദിക്കും. വായ്പയ്ക്ക് 10 ശതമാനമാണ് പലിശ. 15 മാസങ്ങള്‍ കൊണ്ട് കൊണ്ട് തിരിച്ചടച്ചാല്‍ മതി.

കെ.എ.അഭിലാഷ് അധ്യക്ഷത വഹിച്ചു. എസ്.മോഹന്‍ ദാസ്, ഇ.പി.സുരേഷ്, വിനീത സക്സേന, ടി.എസ്.ഹരി, എം.ബി. ആദര്‍ശ്, സുനിത.സി.എം എന്നിവര്‍ പങ്കെടുത്തു.