പത്തനാപുരം സഹകരണഎന്‍ജിനിയറിങ് കോളേജില്‍ 12ഇനം സ്‌കോളര്‍ഷിപ്പുകള്‍

moonamvazhi
  പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കീഴിലുള്ള പത്തനാപുരത്തെ എന്‍ജിനിയറിങ് കോളേജില്‍ 12ഇനം സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണെന്നു കേപ് അറിയിച്ചു. ഇ.കെ. നായനാര്‍ സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, സഹകരണമേഖലയില്‍നിന്നുള്ള സംവരണവിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പ്, മെരിറ്റ്-കം-മീന്‍സ് (എം.സി.എം) സ്‌കോളര്‍ഷിപ്പ്, സി.എച്ച്. മുഹമ്മദുകോയ സ്‌കോളര്‍ഷിപ്പ്, ഇ-ഗ്രാന്റ്‌സ്, ദേശീയ സ്‌കോളര്‍ഷിപ്പുകള്‍, ഫിഷര്‍മെന്‍ ഇ-ഗ്രാന്റ്‌സ്, കേന്ദ്രമേഖലാസ്‌കോളര്‍ഷിപ്പ്, എ.ഐ.സി.ടി.ഇ ട്യൂഷന്‍ ഫീ ഇളവ്, സ്‌നേഹപൂര്‍വം, വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, സി.ആര്‍.പി.എഫിലും അസം റൈഫിള്‍സിലുമുള്ളവരുടെ മക്കള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് എന്നിവയാണിവ. ഫോണ്‍: 999 520 7668, 755 906 4094.

Leave a Reply

Your email address will not be published.