അര്‍ബന്‍ ബാങ്കുകളുടെയും മറ്റും റിസ്‌ക്പരിഹാരത്തിനു പുതിയ മാര്‍ഗനിര്‍ദേശം

Moonamvazhi

പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകളുടെയും കേന്ദ്ര സഹകരണബാങ്കുകളുടെയും മറ്റും നടത്തിപ്പിലെ റിസ്‌ക് നേരിടാനും വെല്ലുവിളികള്‍ നേരിടാനുള്ള കഴിവു നേടാനും റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ അടക്കം റിസര്‍വ്ബാങ്ക് ചട്ടങ്ങള്‍ പാലിക്കേണ്ട സ്ഥാപനങ്ങള്‍ക്കുവേണ്ടിയാണിത്.

ബേസില്‍ കമ്മറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണു പുതിയ മാര്‍ഗനിര്‍ദേശക്കുറിപ്പ്. 2005ലെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതോടെ പിന്‍വലിക്കും. അന്നത്തെ നിര്‍ദേശങ്ങള്‍ വാണിജ്യബാങ്കുകള്‍ക്കു മാത്രമുള്ളതായിരുന്നു. മഹാമാരികള്‍, സൈബര്‍ പ്രശ്‌നങ്ങള്‍, സാങ്കേതികവിദ്യാത്തകരാറുകള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങി നടത്തിപ്പില്‍ വന്‍തകരാറുകള്‍ക്കും വിപണിയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന ബുദ്ധിമുട്ടുകളെ നേരിടാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ബിസിനസില്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, സംവിധാനത്തിലും മാനേജ്‌മെന്റിലും ചെയ്യേണ്ട കാര്യങ്ങള്‍, ഓഡിറ്റില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിങ്ങനെ മൂന്നു നിര മാര്‍ഗനിര്‍ദേശങ്ങളാണ് ഇതിലുള്ളത്. വാണിജ്യബാങ്കുകള്‍, നബാര്‍ഡ് പോലുള്ള അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇവ ബാധകമാണ്.

ഉത്പന്നങ്ങളിലും സേവനങ്ങളിലും നടപടിക്രമങ്ങളിലും സംവിധാനങ്ങളിലുമുള്ള റിസ്‌ക്കുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കേണ്ട ഉത്തരവാദിത്വം ബിസിനസ് യൂണിറ്റിനായിരിക്കും. ഇതിനായി ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച നയം ഉണ്ടായിരിക്കണം. പരിഹരിക്കാന്‍ ബാക്കിയുള്ള റിസ്‌കുകള്‍ റിപ്പോര്‍ട്ടു ചെയ്യുകയും വേണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന റിസ്‌ക് മാനേജ്‌മെന്റ്ാണു രണ്ടാം നിര. പ്രാഥമിക അര്‍ബന്‍ സഹകരണബാങ്കുകളുടെയും കേന്ദ്രസഹകരണബാങ്കുകളുടെയും ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഒന്നാംനിരനടപടികളും രണ്ടാംനിരനടപടികളും ഒരേ യൂണിറ്റ് തന്നെയാണ് എടുക്കുന്നതെങ്കില്‍ ചുമതലകള്‍ വിഭജിക്കണം. ഇങ്ങനെ വിഭജിക്കുന്നതില്‍ പുലര്‍ത്തുന്ന നയവും നടപടിക്രമവും രേഖാമൂലം വ്യക്തമാക്കണം.

ഓഡിറ്റു ചെയ്യുന്നവര്‍ റിസ്‌കുകള്‍ പരിഹരിക്കാനുള്ള ആദ്യത്തെ രണ്ടുനിര നടപടികള്‍ വികസിപ്പിച്ചെടുക്കുന്നതിലും നടപ്പാക്കുന്നതിലും പങ്കെടുക്കുന്നവരാകരുത് എന്നാണ് ഓഡിറ്റ് സംബന്ധിച്ച മാര്‍ഗനിര്‍ദേശനിരയിലുള്ളത്. എല്ലാ പ്രവര്‍ത്തനങ്ങളെയും നിയമപരമായ സംവിധാനങ്ങളെയും പരിശോധിക്കുന്നതും റിസക് കൂടുതല്‍ വരാനുള്ള മേഖലകള്‍ കണ്ടെത്തി മുന്‍ഗണനയോടെ പരിശോധിക്കുന്നതും പ്രതികരണക്ഷമത കാട്ടുന്നതുമായിരിക്കണം ഓഡിറ്റ്. റിസ്‌ക് സാധ്യതകളുടെ കാര്യത്തില്‍ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും ബാധകമായ പെരുമാറ്റച്ചട്ടമോ ധാര്‍മികതാനയമോ ഭരണസമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

Moonamvazhi

Authorize Writer

Moonamvazhi has 33 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!