കാലിക്കറ്റ് സിറ്റി ജനത വെല്‍ഫയര്‍ സംഘം ദശവാര്‍ഷികം ആഘോഷിച്ചു

Moonamvazhi

കാലിക്കറ്റ് സിറ്റി ജനത വെല്‍ഫെയര്‍ സഹകരണസംഘം പത്താംവാര്‍ഷികം ആഘോഷിച്ചു. കാരശ്ശേരി സര്‍വീസ് സഹകരണബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയില്‍ നിക്ഷേപിക്കപ്പെടുന്ന ഓരോ നാണയത്തുട്ടും ഹൃദയംപോലെ കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് കെ.വി. സലീം അധ്യക്ഷനായിരുന്നു. സെക്രട്ടറി വിഷ്ണു എ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് കെ.സി. ശോഭിത, നഗരസഭാംഗങ്ങളായ വരുണ്‍ ഭാസ്‌കര്‍, രാജേഷ്, ബാങ്ക് വൈസ്പ്രസിഡന്റ് പി. കണ്‍മണി, ഭരണസമിതിയംഗങ്ങളായ അഡ്വ. ബിന്ദു കൃഷ്ണ, അഡ്വ. എ.വി. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധരംഗങ്ങളില്‍ പ്രതിഭ തെളിയിച്ച അഡ്വ. എം.കെ.എ. സലീം (കായികം), കെ.വി. അലി അരങ്ങാടത്ത് (കലാസാംസ്‌കാരികം), പ്രിയേഷ്‌കുമാര്‍ പി (സഹകരണം) എന്നിവരെ ആദരിച്ചു. ജീവനക്കാരുടെ കലാപരിപാടികളും ചാനല്‍പ്രതിഭകളുടെ മ്യൂസിക്കല്‍ ബാന്റും ലൈവ് സ്റ്റേജ് ഷോയും ഉണ്ടായിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.