ഓമശ്ശേരി സഹകരണ ബാങ്ക് എ ടി എം ഉല്‍ഘാടനം ചെയ്തു

Deepthi Vipin lal

ഓമശ്ശേരി സര്‍വീസ് സഹകരണ ബേങ്കിന്റെ ആദ്യത്തെ എ ടി എം കൗണ്ടര്‍ ഓമശ്ശേരിയില്‍ ഡോ. എം കെ മുനീര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി പി ഉണ്ണിമോയി അദ്ധ്യക്ഷത വഹിച്ചു.  ഇരുപത്തി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ ടി എം കൗണ്ടറില്‍ നിന്നും ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കാനും തെരഞ്ഞെടുത്ത ബാങ്കുകളിലേക്ക് പണം നിക്ഷേപിക്കാനുമുള്ള സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുള്‍നാസര്‍,പി പി കുഞ്ഞായിന്‍, യു കെ ഹുസൈന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി വി സാദിഖ്, ഒ എം ശ്രീനിവാസന്‍,ഷഹന എസ് പി, എ കെ അബ്ദുള്ള, ബാങ്ക് ഡയറക്ടര്‍മാരായ കെ പി അയമ്മദ് കുട്ടി മാസ്റ്റര്‍,കെ എം കോമളവല്ലി,കെ മുഹമ്മദ്, അബ്ദുറഹിമാന്‍, മന്‍സൂര്‍, മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് വൈസ്പ്രസിഡന്റ് പി കെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി കെപി നൗഷാദ് നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!