എറണാകുളം പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് വായ്പാ വിതരണം നടത്തി

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് മുതിര്‍ന്ന അംഗങ്ങള്‍ക്കുളള പെന്‍ഷനും സ്വയംതൊഴില്‍ വായ്പാ വിതരണവും നടത്തി. പെന്‍ഷന്‍ വിതരണം ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനില്‍കുമാറും ഭിന്നശേഷിക്കാര്‍ക്കുള്ള വായ്പാ വിതരണം സഹകരണ സംഘം അസി. രജിസ്ട്രാര്‍ ടി.എം. ഷാജിതയും നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍ വിജയന്‍ സ്വാഗതവും പി.കെ ഉണ്ണി നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.എസ്.ജയ്‌സി, ഭരണ സമിതി അംഗങ്ങള്‍, സഹകാരികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News