ആദായ നികുതി നിയമത്തിലെ 194 N ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു.

adminmoonam

ആദായ നികുതി നിയമത്തിലെ 194 N വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ പഠനം തുടരുന്നു.

81. BR Act 1949-ലെ സെക്ഷൻ 5(b)-ൽ നിർവചിച്ചതു പ്രകാരം എന്താണ് ‘ബാങ്കിങ്’ എന്നായിരുന്നു കഴിഞ്ഞ ലക്കത്തിൽ നമ്മൾ ചർച്ച ചെയ്തിരുന്നത്. പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കൽ ബാങ്കിങ്ങിന്റെ ഒരു പ്രധാന ധർമം എന്നു പറയാവുന്നതും, പാക്സ് ആ ധർമം തൃപ്തികരമാം വണ്ണം നിർവഹിക്കുന്നുതും ആണ്, . സെക്ഷൻ 5(b)-ൽ നിർവചിച്ചതു പ്രകാരം വായ്പ നൽകുന്നതും പൊതുജനങ്ങൾക്ക് ആയിരിക്കണമെന്ന് അർത്ഥമാക്കുന്നുവെന്നു ശ്രദ്ധിക്കുമല്ലോ. സെക്ഷനിൽ പൊതു ജനങ്ങൾക്ക് വായ്പ കൊടുക്കേണ്ട കാര്യം എടുത്തു പറയുന്നില്ലെങ്കിലും അത്തരമൊരു അർത്ഥം അതിൽ അന്തർലീനമായിരിക്കുന്നു അല്ലെങ്കിൽ ഉൾക്കൊള്ളുന്നു എന്നാണു എന്റെ അഭിപ്രായം.
പക്ഷേ, പാക്സിന്റെ കാര്യം എടുക്കുക. പാക്സിന്റെ വായ്പകൾ പൊതുജനങ്ങൾക്കല്ല; മറിച്ച് അതിന്റെ അംഗങ്ങൾക്ക് മാത്രമാണ് നൽകുന്നത്. പാക്സിന്റെ ഈ സവിശേഷസ്വഭാവം അതിനെ സെക്ഷൻ 5(b)-ലെ ബാങ്കിങ്ങിന്റെ നിർവചനത്തിന്റെ ‘പരിധിക്കു പുറത്ത്’ നിർത്തുമോ? ബാങ്കിങ്ങിന്റെ നിർവചനത്തിന്റെ വെളിച്ചത്തിൽ പാക്സിന്റെ പ്രവർത്തനങ്ങളിൽ ഈ കടുത്ത നിരോധനം ( അംഗങ്ങൾക്ക് മാത്രം വായ്പ കൊടുക്കുന്ന) ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാം.


82. ഒരു ബാങ്ക് അതിന്റെ ശരിയായ അർത്ഥത്തിൽ അങ്ങനെ വിളിക്കപ്പെടണമെങ്കിൽ, നിയന്ത്രണങ്ങൾ ഇല്ലാതെ ‘പൊതുജനങ്ങൾക്ക്’ (public) പണം വായ്പയായി നൽകാനുള്ള സ്വാതന്ത്ര്യം അതിന് ഉണ്ടായിരിക്കണം. ഉദാഹരണത്തിന് Federal bank, Catholic Syrian bank, HDFC, SBI തുടങ്ങിയ മറ്റു വാണിജ്യബാങ്കുകളുടെ കാര്യം എടുക്കുക: ഈ ബാങ്കുകൾക്കെല്ലാം നിയന്ത്രണങ്ങൾ ഇല്ലാതെ ‘പൊതുജനങ്ങൾക്ക്’ (public) പണം വായ്പയായി നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

83. തങ്ങളുടെ അംഗങ്ങൾക്ക് മാത്രമാണ് വായ്പകൾ നൽകാനുള്ള അധികാരമുള്ളത് എന്നതും അതിന്റെ പ്രവർത്തനപരിധി ഒരു പഞ്ചായത്തിലോ ഗ്രാമത്തിലോ ഒതുങ്ങി നിൽക്കുന്നു എന്നതുമാണ് പാക്സിന്റെ ഒരു പ്രകടമായ സവിശേഷത. മറ്റു ബാങ്കുകളുടെ കാര്യത്തിൽ ഇത്തരം നിയന്ത്രണം ഇല്ല. ഇന്ത്യക്കകത്തു ഏതു സ്ഥലത്തും പ്രവർത്തിക്കാമെന്നു മാത്രമല്ല, വിദേശങ്ങളിൽപ്പോലും അവർക്കു അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഭീമാകായനായ ഒരു ദിനോസറിനെപ്പോലെയുള്ള ഇത്തരം ബാങ്കുകളുടെ മുൻപിൽ ഒരു ഒച്ചെന്നപോലെയുള്ള പാക്സിന്റെ പ്രവർത്തനങ്ങളുമായി എങ്ങിനെ താരതമ്യം ചെയ്യാനാവും? സെക്ഷൻ 80P (4)-ലെ വ്യവസ്ഥകൾക്ക് പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വേറെ ലേഖനത്തിൽ പ്രതിപാദിക്കുമ്പോൾ ഞാൻ പ്രശ്നത്തിന്റെ ഈ വശങ്ങളെക്കുറിച്ച് കൂടുതൽ വിശദമായി ചർച്ച ചെയ്യാം.


84. ഇപ്പോൾ നമുക്ക് സെക്ഷൻ 194N ന്റെ വിശകലനത്തിൽ “public” എന്ന പദത്തിന്റെ പ്രവര്ത്തനസാദ്ധ്യതയും പ്രാധാന്യവും മനസ്സിലാക്കുന്നതിനായി അതിന്റെ അർത്ഥവ്യാപ്തിയെക്കുറിച്ച് ചർച്ച ചെയ്യാം. BR Act 1949-ലോ Income Tax Act 1961-ലോ “public” എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ല. അതിനാൽ, അതിന്റെ അർത്ഥം ഡിക്ഷണറിയിൽ നിന്നോ വിവിധസന്ദർഭങ്ങളിൽ കോടതികൾ തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിലോ മനസ്സിലാക്കേണ്ടതായി വരും. സെക്ഷൻ 194Nന്റെ- സാഹചര്യത്തിനും വ്യവസ്ഥകൾക്കും അനുയോജ്യമായതോ പര്യാപ്തമായതോ ആയ ഏറ്റവും നല്ല നിർവചനം തെരഞ്ഞെടുക്കേണ്ടിവരും.

85. ‘PUBLIC’ എന്ന പദം വളരെ വ്യാപ്തിയുള്ളതും വ്യത്യസ്ത സാന്ദർഭിക, വ്യംഗ്യാർത്ഥങ്ങൾ ഉള്ളതുമാണ്. ചില സാഹചര്യങ്ങളിൽ വളരെ പരിമിതമായ അർത്ഥതലവും ഈ പദത്തിനുണ്ട്. വിശാലാർത്ഥത്തിലുള്ളതാണോ പരിമിതമായ അർത്ഥമാണോ സ്വീകരിക്കേണ്ടത് എന്ന് നമുക്ക് പരിശോധിക്കാം.

86. രാമനാഥ അയ്യരുടെ ‘Major Law Lexicon’ 4th Edition-ൽ നിന്ന് “പബ്ലിക്” എന്ന വാക്കിന്റെ അർഥം ഉദ്ധരിക്കുന്നു. ബാങ്കിങിന്റെ വിഷയത്തിൽ അത് താഴെക്കാണും വിധം വിവരിക്കുന്നു: ജനങ്ങളുടെ കൈയ്യിലുള്ളതോ, അതിനാൽത്തന്നെ ഗവർമെന്റിനാൽ നടത്തപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന, അല്ലെങ്കിൽ എല്ലാവർക്കുമായിട്ടുള്ളത് (ബാങ്കിങ്).

87. വീണ്ടും രാമനാഥ അയ്യരുടെ ‘Major Law Lexicon’ നിന്നും ഉദ്ധരിക്കുന്നു : ജനങ്ങളുമായി ബന്ധപ്പെട്ടത് ; ഒരു രാജ്യത്തോടോ സംസ്ഥാനത്തിനോടോ സമൂഹത്തിനോടോ ബന്ധപ്പെട്ടത്; എല്ലാ ജനങ്ങൾക്കുമായിട്ടുള്ളത് ; ജനങ്ങളിൽ, അല്ലെങ്കിൽ അവരുമായി പങ്കിടുന്ന; അവർ പങ്കെടുക്കുന്ന; അല്ലെങ്കിൽ പൊതുവിൽ ജനങ്ങൾ നല്ല രീതിയിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന; സമൂഹത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാത്ത; ജനങ്ങളുടേതായിട്ടുള്ള (Page no 5492 of Major Law Lexicon by Ramanatha Iyer 4th Edn. കാണുക).

88. Corporate Affairs Commission v Australian Central Credit Union 1986 LRC (Comm) 605-ൽ, ഒരു ക്രെഡിറ്റ് യൂണിയന്റെ ഒരു ആനുകൂല്യ പദ്ധതി അംഗങ്ങൾക്കായി പരിമിതപ്പെടുത്തിയതിനാൽ അത് പൊതുജനങ്ങൾക്കുള്ള ആനുകൂല്യ പദ്ധതി ആയി കണക്കാക്കാൻ കഴിയില്ല എന്ന് തീർപ്പാക്കിയിരുന്നു. തങ്ങളുടെ അംഗങ്ങൾക്ക് മാത്രം വായ്പ നൽകിവരുന്ന പാക്സ്, പൊതുജനങ്ങൾക്ക് വായ്പ നൽകുന്നു എന്ന് സ്ഥാപിക്കാൻ കഴിയില്ല എന്ന എന്റെ അഭിപ്രായത്തിനു ഉപോൽബലകമാണ് ഈ ഓസ്ട്രേലിയൻ കോടതിയുടെ തീരുമാനം.

89. ‘CORPUS JURIS SECUNDUM’ എന്ന അമേരിക്കൻ നിയമവിജ്ഞാനകോശത്തിൽ, “public” എന്ന പദം സാധാരണയായി പൗരന്മാരുടെ ഒരു സംയുക്തസംഘവുമായി ബന്ധപ്പെടുത്തിയാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനർത്ഥം, അത് പൊതുജനങ്ങളുമായി പങ്കിടുന്നു, അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നു, അവർ അതിന്റെ ഗുണഭോക്താക്കൾ ആകുന്നു എന്നൊക്കെയാണ്.


90 ‘പൊതുജനം. എന്ന നാമപദത്തിന് dictionary.com അനുസരിച്ച് ഒരു രാജ്യത്തിലേയോ സംസ്ഥാനത്തിലെയോ ജനസമൂഹം എന്നാണു അർത്ഥം. ഇതൊരു വിശാലതലത്തിലുള്ള അർത്ഥമാണ്. അതേ ഡിക്ഷണറി തന്നെ അതിനെ ഒരു പൊതുവായ താല്പര്യം, ലക്ഷ്യം എന്നിവ ഉള്ള ഒരു പ്രത്യേക വിഭാഗം ജനങ്ങൾ എന്ന് സങ്കുചിതാർത്ഥത്തിലും നിർവചിക്കുന്നു. ഒരു വിശേഷണപദമെന്ന നിലക്ക് അതിന് മൊത്തമായി ജനത്തിന്റേയോ സമൂഹത്തിന്റേയോ എന്നോ, അവയുമായി ബന്ധപ്പെട്ടവ എന്നോ അവയെ ബാധിക്കുന്ന എന്നൊക്കെയാണ് അർത്ഥം.

91. “public” എന്ന പദം ആക്ടിൽ നിർവചിക്കപ്പെട്ടിട്ടില്ല. അത് വിശാലമായ അർത്ഥതലങ്ങൾ ഉള്ളതാണ്. അതിൽ തീർച്ചയായും ജനങ്ങളും (” the people “) മനുഷ്യരാശി പൊതുവിലും(” general body of mankind “) ഉൾപ്പെടും. CIT v Aspinwall & co 98 ITR 291 (Ker) .

92. Indian Penal Code സെക്ഷൻ 12 “public” എന്ന പദത്തിനെ നിർവചിക്കുന്നത് ഇപ്രകാരമാണ്: “public” എന്ന പദത്തിൽ പൊതുജനങ്ങളുടെ ഏതു വിഭാഗവം ഏതു സമൂഹവും ഉൾപ്പെടും.


93.ഇപ്രകാരം, “public” എന്ന പദത്തെക്കുറിച്ച് മേലെഴുതിയ വിശദമായ ചർച്ചക്കുശേഷം അതിനു കല്പിച്ചിട്ടുള്ള വിശാലമായ അർത്ഥം എടുക്കണം എന്നാണ് എന്റെ അഭിപ്രായം – അതായത് പരിധിയോ പരിമിതിയോ ഇല്ലാതെ ജനങ്ങളെ മൊത്തമായി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശാലമായ ജനസമൂഹം. പണം വായ്പയായി നൽകുന്നത് തങ്ങളുടെ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ പാക്സ് തികച്ചും വ്യത്യസ്തതയുള്ളതായിത്തീർന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ സംബന്ധിച്ചിടത്തോളം, പാക്സിന്റെ പ്രവർത്തനത്തിൽ ഉള്ള ഈ പരിമിതപ്പെടുത്തൽ അതിനെ BR Act-ന്റെ സെക്ഷൻ 5(b) അനുസരിച്ചുള്ള നിർവചനത്തിന്റെ പരിധിയ്ക്കു പുറത്തു നിർത്തുന്നു . ബാങ്കിങ്ങിന്റെ സാഹചര്യത്തിൽ ആ പദത്തിന് വിശാലമായ അർത്ഥമാണ് കൊടുക്കേണ്ടിയിരുന്നത്-പ്രത്യേകിച്ചും പാക്സുമായി താരതമ്യത്തിനായി എടുക്കുന്ന മറ്റു ബാങ്കുകളുടെ ബാങ്കിങ് പ്രവർത്തനം വിലയിരുത്തുന്നതിന് വിശാലമായ അർത്ഥതലം എടുക്കുന്ന സാഹചര്യത്തിൽ-എന്നാണു എനിക്ക് പറയുവാനുള്ളത്.
തുടരും …..
SIVADAS CHETTOOR BCOM FCA LL.M
MOB : 9447137057
[email protected]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!