മൂന്നാറില്‍ മില്‍മ കോട്ടേജുകള്‍

moonamvazhi

വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ സഹകരണസ്ഥാപനങ്ങള്‍ക്കും മറ്റും പരിശീലനത്തിനും താമസത്തിനും മില്‍മ സൗകര്യമൊരുക്കുന്നു. മില്‍മ എറണാകുളം മേഖലായൂണിയനു കീഴില്‍ മൂന്നാറിലുള്ള വര്‍ഗീസ് കുര്യന്‍ ട്രെയിനിങ് സെന്ററിലാണിത്.

ക്ഷീരസഹകരണസംഘം പ്രസിഡന്റുമാര്‍, ജീവനക്കാര്‍, സഹകരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ഏജന്‍സികള്‍ എന്നിവയ്ക്കു സൗകര്യം പ്രയോജനപ്പെടുത്താം. ഒരുസമയം 100 പേര്‍ക്കു പങ്കെടുക്കാവുന്ന സമ്മേളനഹാളും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. താമസത്തിന് ആറു കോട്ടേജുണ്ട്. ഒരോ കോട്ടേജിലും നാലു മുറി വീതം. കോട്ടേജുകളില്‍ താമസിക്കാന്‍ മില്‍മ എറണാകുളം മേഖലായൂണിയന്‍ ആസ്ഥാനത്തെ എച്ച്.ആര്‍.വിഭാഗത്തില്‍ നേരിട്ടോ തപാല്‍വഴിയോ രേഖാമൂലം അപേക്ഷിക്കണം. ഇതിനായി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ 04843502433, 04843502433 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. രേഖകള്‍സഹിതം മുന്‍കൂട്ടി ബുക്കുചെയ്യുന്നവര്‍ക്കാണു കോട്ടേജുകളും പരിശീലനഹാളും അനുവദിക്കുക. ഒരു കോട്ടേജിനു പ്രതിദിനം 2000 രൂപയാണ് ഈടാക്കുക. സമ്മേളനഹാളിനും അനുബന്ധസൗകര്യങ്ങള്‍ക്കും പ്രതിദിനം 5000 രൂപയും.

Leave a Reply

Your email address will not be published.