ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക നിരക്കില്‍ വര്‍ദ്ധനവ് വരുത്തി എസ്.ബി.ഐ.

moonamvazhi

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അതിലെ ഇടപാടുകാരില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഡെബിറ്റ് കാര്‍ഡാണ്. ഏപ്രില്‍മുതല്‍ ഡെബിറ്റ് കാര്‍ഡിന്റെ വാര്‍ഷിക നിരക്കില്‍ മാറ്റം വരുത്താന്‍ എസ്.ബി.ഐ. തീരുമാനിച്ചു. ഡെബിറ്റുകാര്‍ഡുകളുടെ ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് ഇനത്തിലാണ് മാറ്റം.

മൂന്നുതരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ക്ലാസിക്, യുവ, പ്ലാറ്റിനം എന്നിങ്ങനെയാണത്. ഈ മൂന്ന് വിഭാഗത്തിലുള്ള കാര്‍ഡുകള്‍ക്കും 88.50 രൂപയുടെ വര്‍ദ്ധനവുണ്ടാകും. ക്ലാസിക് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് (ക്ലാസിക്, സില്‍വര്‍, കോണ്‍ടാക്ട് ലെസ്) നിലവില്‍ 125 രൂപയും ജി.എസ്.ടി.യും ചേര്‍ന്ന തുകയാണ് ആന്വല്‍ മെയിന്റനന്‍സ് ചാര്‍ജ് ആയി ഈടാക്കിയിരുന്നത്. ഇത് 200 രൂപയാക്കും. ഇതിനൊപ്പം 18 ശതമാനം ജി.എസ്.ടി.യും നല്‍കണം.

യുവ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ( ധയുവ, ഗോള്‍ഡ്, കോംബോ ഡെബിറ്റ് കാര്‍ഡ്, മൈ കാര്‍ഡ്-ചിത്രമുള്ളത്) എന്നിവയ്ക്ക് 175 രൂപയും ജി.എസ്.ടി.യുമായിരുന്നു ഇതുവരെ നല്‍കിയിരുന്നത്. ഇത് 250 രൂപയും ജി.എസ്.ടി.യുമാകും. പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 250 രൂപയുണ്ടായിരുന്നത് 325 രൂപയാകും. പ്രൈഡ് പോലുള്ള പ്രീമിയം ബിസിനസ് കാര്‍ഡുകളുടെ നിരക്ക് 350 രൂപയില്‍നിന്ന് 425 രൂപയാകും.

ക്രഡിറ്റ് കാര്‍ഡിലും പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. ഏപ്രില്‍ മുതലുള്ള ഇടപാടുകള്‍ക്ക് റിവാര്‍ഡ് പോയിന്റ് ലഭിക്കില്ല. ഓറം, എസ്.ബി.ഐ.കാര്‍ഡ് എലൈറ്റ് അഡ്വാന്റേജ്, എസ്.ബി.ഐ. കാര്‍ഡ് എലൈറ്റ്, സിപ്ലി ക്ലിക്ക് എസ്.ബി.ഐ. കാര്‍ഡ്, എസ്.ബി.ഐ. കാര്‍ഡ് പള്‍സ് തുടങ്ങിയ ക്രഡിറ്റ് കാര്‍ഡുകളിലൊക്കെ റിവാര്‍ഡ് പോയിന്റ് നിര്‍ത്തലാക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!