പോത്താനിക്കാട് എഫ്.പി.ഒ.യുടെ എവര്‍ഗ്രീന്‍ വെളിച്ചെണ്ണ വിപണിയില്‍

moonamvazhi

പോത്താനിക്കാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എവര്‍ഗ്രീന്‍ വെളിച്ചെണ്ണ വിപണിയിലിറക്കി. ഗ്രാമപഞ്ചായത്തുപ്രസിഡന്റ് സജി കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കോതമംഗലം ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് പി.എ.എം. ബഷീറാണു വിപണിയിലിറക്കല്‍ നിര്‍വഹിച്ചത്. ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ബ്ലോക്കുപഞ്ചായത്തംഗം സാലി ഐപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിനു മാത്യു, ഫിജിന ഫിലിപ്പ്, മേരി തോമസ്, എന്‍.എം. ജോസഫ്, ജോസ് വര്‍ഗീസ്, സുമാദാസ്, ടോമി ഏലിയാസ്, സാബു മാധവന്‍, കൃഷിഓഫീസര്‍ സണ്ണി കെ.എസ്, സെക്രട്ടറി കെ. അനില്‍കുമര്‍, എഫ്.പി.ഒ. പ്രസിഡന്റ് ഷാന്‍ മുഹമ്മദ,് സെക്രട്ടറി ബിജു ജോര്‍ജ്, സിജി ജോര്‍ജ്, കെ.വി. കുര്യാക്കോസ്, പോള്‍ സി. ജേക്കബ്, സാബു വര്‍ഗീസ്, കൃഷിഅസിസ്റ്റന്റുമാരായ സുഹറ ടി.എ, ഷെറീന കെ.പി തുടങ്ങിയവര്‍ സംബന്ധിച്ചു. പോത്താനിക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനുംചേര്‍ന്നാണ് ഈ എഫ്.പി.ഒ. രൂപവത്കരിച്ചത്.